2025 ജൂബിലി വർഷത്തോടനുബന്ധിച്ച് തീർഥാടനത്തിനായി രജിസ്റ്റർ ചെയ്യുന്നതിനും ഇതിനോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികളിൽ പങ്കെടുക്കുന്നതിനുമായി പുതിയ ആപ്പ് പുറത്തിറക്കി വത്തിക്കാൻ. സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31 -ന് വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ ആണ് ഈ ആപ്പ് പുറത്തിറക്കിയത്.
ഈ ആപ്പ് ജൂബിലി ഇവന്റുകൾക്കുള്ള രജിസ്ട്രേഷൻ കൂടുതൽ സജീവമാക്കും. ഐ.ഒ.എസ് ഉപകരണങ്ങൾക്കായുള്ള ആപ്പ് സ്റ്റോറിലും ആൻഡ്രോയിഡ് പതിപ്പിലെ പ്ലേ സ്റ്റോറിലും ഡൗൺലോഡ് ചെയ്യാമെന്നും ഡിക്കസ്റ്ററി വ്യക്തമാക്കുന്നു. ആറുഭാഷകളിൽ ലഭ്യമായ ആപ്ലിക്കേഷനിലൂടെ, എല്ലാ ജൂബിലി വാർത്തകളും ആക്സസ് ചെയ്യാനും വിശുദ്ധ വർഷത്തിൽ ഒരു തീർഥാടകനായി രജിസ്റ്റർ ചെയ്യാനും സൗജന്യ ‘പിൽഗ്രിം കാർഡ്’ ലഭിക്കുകയും ചെയ്യും.