![United-Nations,-protest,-Nicaraguan-government,-Catholic-Church](https://i0.wp.com/www.lifeday.in/wp-content/uploads/2023/08/United-Nations-protest-Nicaraguan-government-Catholic-Church.jpg?resize=696%2C435&ssl=1)
കത്തോലിക്കാ സഭയുടെ മേലധ്യക്ഷന്മാർക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും തുടർച്ചയായി നടത്തിവരുന്ന അനീതിപരവും അസാന്മാർഗ്ഗികവുമായ നിക്കരാഗ്വൻ സർക്കാരിന്റെ നടപടികളിൽ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്തോണിയോ ഗുട്ടിയേരെസിന്റെ ഓഫീസിൽനിന്നുള്ള പ്രസ്താവനയിൽ നിശിതമായി വിമർശിക്കുകയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മാനുഷികപുരോഗതിയുടെ മേഖലകളിൽ കത്തോലിക്കാസഭ നൽകിയ സേവനങ്ങൾക്ക് നന്ദിപറയുകയും ചെയ്തു.
നിക്കരാഗ്വൻ സർക്കാരും കത്തോലിക്കാസഭയും തമ്മിൽ മാസങ്ങളായി വർധിച്ചുവരുന്ന സംഘർഷങ്ങൾ ഏറെ അസ്വസ്ഥതയുളവാക്കുന്നതാണ്. നിക്കരാഗ്വയിലെ മെത്രാൻ മോൺസിഞ്ഞോർ റൊണാൾഡോ ഹോസെ അൽവാരെസിന്റെ അറസ്റ്റും തുടർന്നുള്ള 26 വർഷ കഠിനതടവിനുള്ള വിധിയും അന്താരാഷ്ട്രതലങ്ങളിൽ ഏറെ ചർച്ചാവിഷയമാകുകയും എതിർപ്പുകൾ നേരിടുകയും ചെയ്തിട്ടുണ്ട്.
തുടർന്ന് അന്യായമായി ദേശീയസുരക്ഷാ ആശങ്കകൾ ആരോപിച്ച് മധ്യ ലാറ്റിനമേരിക്കൻ സർവകലാശാല അടച്ചുപൂട്ടാനെടുത്ത സർക്കാർ തീരുമാനത്തെയും ഐക്യരാഷ്ട്ര സഭ ചോദ്യംചെയ്യുന്നു. ദേശീയസുരക്ഷ അല്ലെങ്കിൽ പൊതുക്രമം സംരക്ഷിക്കൽ തുടങ്ങിയ കാരണങ്ങളാൽ ഒരു സർവകലാശാലയോ, മറ്റ് വിദ്യാഭ്യാസസ്ഥാപനമോ അടച്ചുപൂട്ടുന്ന ഒരു സംസ്ഥാനപാർട്ടിക്ക് ഇത്തരമൊരു ഗുരുതരമായ നടപടിയെ ന്യായീകരിക്കാൻ ബാധ്യതയുണ്ടെന്നും പ്രസ്താവനയിൽ എടുത്തുപറയുന്നു.