![priest](https://i0.wp.com/www.lifeday.in/wp-content/uploads/2024/12/priest.jpg?resize=696%2C435&ssl=1)
നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം ബ്ലൂഫീൽഡ് രൂപതയിലെ ഫാ. ഫ്ലോറിയാനോ സെഫെറിനോ വർഗാസിനെ തട്ടിക്കൊണ്ടുപോയി രാജ്യത്തുനിന്ന് പുറത്താക്കി. എന്തിനാണ് ഫാ. വർഗാസിനെ തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ല.
2018 നും 2024 നുമിടയിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ ഒർട്ടേഗ-മുറില്ലോ സ്വേച്ഛാധിപത്യ ഭരണകൂടം നടത്തിയ 870 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “വൈദികരുടെയും ബിഷപ്പുമാരുടെയും തട്ടിക്കൊണ്ടുപോകലുകൾ നടക്കുന്നത് ഒരു കാരണവുമില്ലാതെയാണ്” – ഗവേഷകൻ മോളിന അഭിപ്രായപ്പെട്ടു. ഇടവകയിൽ വിശുദ്ധ കുർബാന നടത്തിയതിനുശേഷമാണ് വൈദികനെ തട്ടിക്കൊണ്ടു പോയതെന്നാണ് റിപ്പോർട്ട്.
ഫ്രാൻസിസ് മാർപാപ്പ നിക്കരാഗ്വയിലെ കത്തോലിക്കർക്ക് കത്തയച്ച അതേ ദിവസം തന്നെ ഫാ. വർഗാസിന്റെ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഒർട്ടേഗ-മുറില്ലോ സ്വേച്ഛാധിപത്യത്തിന്റെ അടിച്ചമർത്തലും പീഡനവും മൂലം ദുരിതമനുഭവിക്കുന്ന രാജ്യത്തെ കത്തോലിക്കർക്കായി ഡിസംബർ എട്ടിന് പ്രാർഥനാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.