![The-priest-was-kidnapped-again-from-Nigeria](https://i0.wp.com/www.lifeday.in/wp-content/uploads/2024/06/The-priest-was-kidnapped-again-from-Nigeria.jpg?resize=696%2C435&ssl=1)
വൈദികരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ നൈജീരിയയിൽ ആവർത്തിക്കുകയാണ്. നൈജീരിയയിലെ കടുന അതിരൂപതയിലെ സെന്റ് തോമസ് സമാൻ ദാബോ ഇടവകയുടെ റെക്ടറിയിൽനിന്ന് ഗബ്രിയേൽ ഉകെ എന്ന വൈദികനെ തട്ടിക്കൊണ്ടുപോയ സംഭവമാണ് ഏറ്റവും അവസാനം നടന്നത്. ജൂൺ ഒമ്പതിനാണ് തീവ്രവാദികൾ ഫാ. ഗബ്രിയേൽ ഉകെയെ തട്ടിക്കൊണ്ടുപോയത്.
ജൂൺ 10 തിങ്കളാഴ്ച, അതിരൂപതയുടെ ചാൻസലർ ഫാ. ഇമ്മാനുവൽ ഫാവേ കസാഖ്, രാജ്യത്ത് വൈദികരെ തട്ടിക്കൊണ്ടുപോകുന്ന വ്യാപകമായ സംഭവങ്ങളിൽ നടപടിയെടുക്കാൻ നൈജീരിയൻ സർക്കാരിനോട് അഭ്യർഥിച്ചു. “ഫാ. ഗബ്രിയേലിന്റെ അടിയന്തിരവും സുരക്ഷിതവുമായ മോചനത്തിനായി ഞങ്ങൾ പ്രാർഥന അഭ്യർഥിക്കുന്നു. ഞങ്ങളുടെ സമൂഹത്തിലെ നിരപരാധികളായ പൗരന്മാർ മോചനദ്രവ്യത്തിനുവേണ്ടി നിരന്തരമായി തട്ടിക്കൊണ്ടുപോകപ്പെടുന്നു. ഈ നടപടിയെ ഞങ്ങൾ ഒരുപോലെ അപലപിക്കുന്നു; ഒപ്പം സുരക്ഷ പരിശോധിക്കാനും ഞങ്ങൾ സർക്കാരിനോട് അഭ്യർഥിക്കുന്നു” – ചാൻസലർ പറഞ്ഞു.
വിവേചനരഹിതമായ ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, ചില സന്ദർഭങ്ങളിൽ ആളുകളെ കൊലപ്പെടുത്തൽ എന്നിവ നൈജീരിയയിൽ പതിവായി മാറുകയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നൈജീരിയയെ ഒരു ഇസ്ലാമികരാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ബോക്കോ ഹറാമിന്റെ വളർച്ച രാജ്യത്തെ ക്രൈസ്തവർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.