സകല മരിച്ചവരുടെയും തിരുനാൾദിനമായ നവംബർ രണ്ടിന് ഫ്രാൻസിസ് പാപ്പ റോമിലെ ഏറ്റവും വലിയ സെമിത്തേരിയായ ലൗറെന്തീനോയിൽ വിശുദ്ധബലി അർപ്പിക്കുകയും പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്യും. 2018 ലും ഫ്രാൻസിസ് പാപ്പ ഇതേ സ്ഥലത്തുവന്ന് പ്രാർഥനകൾ നടത്തിയിട്ടുണ്ട്.
റോമിന്റെ പ്രാന്തപ്രദേശത്ത് 21ഹെക്ടറുകളിലായിട്ടാണ് ഈ സെമിത്തേരി സ്ഥിതിചെയ്യുന്നത്. 2018 ൽ പാപ്പയുടെ സന്ദർശനവേളയിൽ, ദിവ്യബലിക്കുമുമ്പ് കുട്ടികളെ അടക്കം ചെയ്ത ‘മാലാഖമാരുടെ പൂന്തോട്ടം’ എന്നറിയപ്പെടുന്ന സ്ഥലത്ത് പ്രത്യേക പ്രാർഥനകൾ നടത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പ റോമിലെ യുദ്ധത്തിൽ മരണമടഞ്ഞവരെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിലാണ് കർമ്മങ്ങൾ നടത്തിയത്.
യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ശവകുടീരങ്ങളുള്ള ഈ സ്ഥലം കോമൺവെൽത്ത് സെമിത്തേരി എന്നു വിളിക്കപ്പെടുന്നു. ‘ഇനി യുദ്ധങ്ങളിൽ പരസ്പരം കൊല്ലരുതേ’ എന്ന ശക്തമായ അഭ്യർഥനയും തദവസരത്തിൽ പാപ്പ നടത്തിയിരുന്നു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്