
ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് മാർച്ച് ആറാം തീയതി രാത്രിയിൽ ശാന്തമായി ഉറങ്ങാൻ കഴിഞ്ഞതായി വത്തിക്കാൻ അറിയിച്ചു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പാപ്പയുടെ ആരോഗ്യസ്ഥിതി സ്ഥിരത പ്രാപിച്ചുവരുന്നുവെന്ന് വത്തിക്കാൻ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.
“മാർപാപ്പയ്ക്ക് രാത്രി ശാന്തമായി ഉറങ്ങാൻ കഴിഞ്ഞിരുന്നു. രാവിലെ എട്ടുമണിയോടെയാണ് അദ്ദേഹം ഉണർന്നത്,” വത്തിക്കാൻ മാധ്യമപ്രവർത്തകർക്ക് നൽകിയ പ്രസ്താവനയിൽ വിശദീകരിച്ചു. ശ്വസന സംബന്ധമായ പ്രതിസന്ധികൾക്ക് കുറവുണ്ടായിരുന്നെന്നും പനി ഉണ്ടായിരുന്നില്ല എന്നുമുള്ള ആശ്വാസവാർത്തയും അറിയിപ്പിൽ കുറിച്ചിരുന്നു.
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മാർച്ച് ആറിന് രാത്രിയിൽ നടന്ന ജപമാല ആരംഭിക്കുന്നതിനു മുൻപ് തനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി അർപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഒരു ഓഡിയോ സന്ദേശം അയച്ചിരുന്നു.