മഡഗാസ്‌കറിലെ പ്രസിഡന്റ് ആൻഡ്രി നിരിന രജോലീനയുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ വച്ച് ആഗസ്റ്റ് 17-നായിരുന്നു 20 മിനിട്ടോളം നീണ്ട കൂടിക്കാഴ്ച നടന്നത്.
ആഫ്രിക്കൻ ദ്വീപുരാജ്യമായ മഡഗാസ്‌കറിലെ ജനതയ്ക്ക് സഭ ചെയ്യുന്ന സേവനങ്ങളും ഉക്രൈൻ യുദ്ധവും പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു. കത്തോലിക്കാ പ്രസിഡന്റായ ആൻഡ്രി നിരീന രാജോലിനയോടൊപ്പം അദ്ദേഹത്തിന്റെ കുടുംബവും മാർപാപ്പയെ സന്ദർശിക്കാനുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം മഡഗാസ്‌കറിലെ ബിഷപ്പുമാരിൽനിന്ന് തനിക്കുലഭിച്ച മാതാവിന്റെ ചിത്രത്തിനുമുന്നിൽ ഒരുമിച്ചുപ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ പ്രസിഡന്റിനെയും കുടുംബത്തെയും ക്ഷണിച്ചു.
കിഴക്കൻ ആഫ്രിക്കയുടെ തീരത്തുനിന്ന് 250 മൈൽ അകലെയുള്ള ദ്വീപുരാജ്യമായ മഡഗാസ്കറിൽ 22 കത്തോലിക്കാ രൂപതകളാണുള്ളത്.