ദരിദ്രർ ഒരു സംഖ്യയോ പ്രശ്നമോ അല്ല, അവർ നമ്മുടെ സഹോദരന്മാരാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഒക്ടോബർ 25ന് റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസലിക്കയിൽ ഒത്തുചേർന്ന ചടങ്ങിൽവച്ചാണ് മാർപാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
“നമുക്കൊരുമിച്ച് എന്തുചെയ്യാൻ കഴിയും? ദരിദ്രർക്ക് സുവാർത്ത എത്തിക്കുക: ദരിദ്രർ എപ്പോഴും നമ്മോടൊപ്പമുണ്ടാകും, അവർ നമ്മുടെ കണ്ണുകൾക്കു കാണാവുന്ന ക്രിസ്തുവിന്റെ ശരീരമാണ്. ദരിദ്രരിലേക്ക് സുവാർത്ത എത്തിക്കാനും അവർ കർത്താവിനാൽ സ്നേഹിക്കപ്പെടുന്നുവെന്നും അവർ ദൈവത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവരാണെന്ന് അവരോട് പറയാനും യേശു നമ്മോട് ആവശ്യപ്പെടുന്നു.” ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.
1974 ഫെബ്രുവരിയിൽ നടന്ന ‘റോമിലെ തിന്മകൾ’ എന്നറിയപ്പെടുന്ന ‘റോം നഗരത്തിലെ ജീവകാരുണ്യത്തിന്റെയും നീതിയുടെയും പ്രതീക്ഷകളോടുള്ള ക്രിസ്ത്യാനികളുടെ ഉത്തരവാദിത്തം’ എന്ന കോൺഫറൻസിന്റെ 50-ാം വാർഷികത്തെ അനുസ്മരിച്ചു കൊണ്ടുള്ള ഈ പരിപാടിയിൽ റോമിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നും നിരവധി യുവജനങ്ങളും പങ്കെടുത്തിരുന്നു.