അർജന്റീനയിൽ പൊലീസ് ഉദ്യോഗസ്ഥനായ 39 -കാരൻ ലിയാൻഡ്രോ റോൾഡൻ പൗരോഹിത്യം സ്വീകരിച്ചു. കത്തീഡ്രൽ ബസിലിക്കയിലും ഔവർ ലേഡി ഓഫ് വാലി സാങ്ച്വറിയിലും നടന്ന ചടങ്ങുകൾക്ക് കറ്റാമാര്‍ക്ക മെത്രാന്‍ ബിഷപ്പ് ലൂയിസ് അർബാങ്ക കാർമ്മികത്വം വഹിച്ചു.
200 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പൗരോഹിത്യം സ്വീകരിക്കുന്നത്. ലിയാൻഡ്രോയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവിധ ഇടവകകളിൽനിന്നുള്ള വിശ്വാസികളും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഇടവകയായ സാന്താ റോസ ഡി ലിമ ഡി കാറ്റമാർക്കയിൽ നിന്നുള്ള ഇടവകജനവും നിരവധി പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പൊലീസിന്റെയും പുരോഹിതന്റെയും ദൗത്യത്തിന് പൊതുവായ ഒരു മാനമുണ്ട് എന്ന് പറഞ്ഞുകൊണ്ട് ‘സേവനം പൗരോഹിത്യപാതയിൽ’ എന്നാണ് തന്റെ പൗരോഹിത്യത്തെക്കുറിച്ച് ഫാ. റോൾഡൻ പങ്കുവച്ചത്. “ഈ സമർപ്പണം ആദ്യം ദൈവത്തിനായുള്ള സമർപ്പണത്തിലും രണ്ടാമതായി ദൈവത്തിന്റെ നാമത്തിൽ രക്ഷയിലേക്കുള്ള പാതയിൽ മറ്റുള്ളവരെ സേവിക്കുന്നതിനും വേണ്ടിയാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.