മലങ്കര കത്തോലിക്കാ സഭയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് സഭാമക്കൾക്കു സമർപ്പിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗിക മൊബൈൽ ആപ്ളിക്കേഷൻ, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, 2025 ജനുവരി രണ്ടിന് പുതുവർഷ സമ്മാനമായി സഭാമക്കൾക്കു സമർപ്പിച്ചു.

മാർപാപ്പയുടെ പ്രതിനിധി കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ നെറ്റോ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. മലങ്കരയിലെ എല്ലാ മെത്രാപ്പൊലീത്തമാരും അനേകം വൈദികരും സന്യസ്തരും വിശ്വാസ സമൂഹവും ഉദ്ഘാടനത്തിന് സാക്ഷികളായി.

യാമപ്രാർഥനകൾ, വേദവായനകൾ, ബൈബിൾ, സൺ‌ഡേസ്കൂൾ പുസ്തകം, സഭാചരിത്രം, വിശുദ്ധരുടെ ജീവചരിത്രം, സഭാവാർത്തകൾ, മലങ്കര കാത്തലിക് ടിവി, ഇവയെല്ലാം മൊബൈൽ ഒരു കുടക്കീഴിൽ ഒരുമിച്ചു ചേർത്തിരിക്കുന്നു എന്നത് വിശ്വാസ സമൂഹത്തിന് ഏറെ സഹായകകരമാണ്.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ മെത്രാനും സഭയുടെ മീഡിയ കമ്മീഷൻ ചെയർമാനുമായ ആന്റണി മാർ സിൽവാനോസ് പിതാവിന്റെ അനുഗ്രഹാശീർവാദങ്ങളോടെയും നിർദേശങ്ങളോടെയും മലങ്കര ലൈബ്രറി ടീമാണ് മൊബൈൽ ആപ്പ് ഡെവലപ്പ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.