നിഖ്യാ വിശ്വാസപ്രമാണം എല്ലാ ക്രിസ്ത്യാനികളെയും ഒന്നിപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പ

നിഖ്യാ വിശ്വാസപ്രമാണം എല്ലാ ക്രിസ്ത്യാനികളെയും ഒന്നിപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ഓർത്തഡോക്സ് വൈദികരും സന്യാസികളുമായി ഫെബ്രുവരി ആറിന് മാർപാപ്പ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്രകാരം അനുസ്മരിപ്പിച്ചത്.

“ദൈവശാസ്ത്രപരമായ തലത്തിൽ വിശ്വാസപ്രമാണം എന്നത്, പരസ്പരം യോജിപ്പോടെ വർത്തിക്കാൻ ഉതകുന്ന ക്രിസ്തീയ വിശ്വാസത്തിന്റെ, പ്രധാന സത്യങ്ങളുടെ ഒരു കൂട്ടത്തെയാണ് പ്രതിപാദിക്കുന്നത്”- മാർപാപ്പ വ്യക്തമാക്കി. ദൈവവുമായുള്ള ഐക്യം അനിവാര്യമാണെന്നും അത് സംഭവിക്കുന്നത് ഒരേ വിശ്വാസം പ്രഖ്യാപിക്കുന്ന ക്രിസ്ത്യാനികൾക്കിടയിലുള്ള ഐക്യത്തിലൂടെയാണെന്നും മാർപാപ്പ കൂടിക്കാഴ്ചയിൽ ഓർമ്മപ്പെടുത്തി.

ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഡിക്കാസ്റ്ററി സംഘടിപ്പിച്ച റോമിലേക്കുള്ള അഞ്ചാമത്തെ പഠനസന്ദർശനത്തിൽ അർമേനിയൻ, കോപ്റ്റിക്, എത്യോപ്യൻ, എറിത്രിയൻ, മലങ്കര, സിറിയൻ ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ നിന്നുള്ള പുരോഹിതന്മാരും സന്യാസികളും പങ്കെടുത്തിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.