മാസിമിലിയാനോ സ്ട്രാപ്പെറ്റി: ഫ്രാൻസിസ് പാപ്പ അവസാനമായി കാണുകയും നന്ദി പറയുകയും ചെയ്ത വ്യക്തി

2022 മുതൽ ഫ്രാൻസിസ് മാർപാപ്പയെ പരിചരിച്ചത് ഇറ്റാലിയൻ നഴ്‌സായ മാസിമിലിയാനോ സ്ട്രാപ്പെറ്റി ആയിരുന്നു. മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പരിശുദ്ധ പിതാവിനെ കണ്ട ചുരുക്കം ചിലരിൽ ഒരാളായിരുന്നു അദ്ദേഹം. പാപ്പയുടെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹം അനുഭവിച്ച നിരവധി രോഗങ്ങളിലും മെഡിക്കൽ അത്യാഹിതങ്ങളിലും പരിചരിച്ച വ്യക്തിയായ സ്ട്രാപ്പറ്റിയോടായിരുന്നു പാപ്പയുടെ അവസാന വാക്കുകളും ആശംസകളും.

2022 ഓഗസ്റ്റിൽ ഫ്രാൻസിസ് മാർപാപ്പയുടെ പേഴ്സണൽ നഴ്‌സായി നിയമിക്കപ്പെടുന്നതിന് മുമ്പ്, സ്ട്രാപ്പെറ്റി വത്തിക്കാന്റെ ആരോഗ്യ വകുപ്പിന്റെ നഴ്‌സിംഗ് കോർഡിനേറ്ററായിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എട്ട് വർഷം ജോലി ചെയ്ത ശേഷം 2002 ലാണ് മാർപാപ്പയുടെ പേഴ്സണൽ നഴ്‌സായി ചുമതലയേറ്റത്. 2022 ജൂലൈ 24 മുതൽ 30 വരെ കാനഡയിലേക്കുള്ള അപ്പോസ്തലിക യാത്രയിൽ പരിശുദ്ധ പിതാവിനൊപ്പം പോയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചത്. കാൽമുട്ട് പ്രശ്‌നങ്ങളുമായി ആ വർഷം മുഴുവൻ മാർപാപ്പയ്ക്ക് ബുദ്ധിമുട്ടായിരുന്നു.

2022 ഓഗസ്റ്റ് മുതൽ, ബുധനാഴ്ചത്തെ പൊതുസമ്മേളനങ്ങളിലും റോമിലെയും വത്തിക്കാനിലെയും ഞായറാഴ്ചത്തെ പൊതുകൂടിക്കാഴ്ച വേളയിലും വിദേശ രാജ്യങ്ങളിലേക്കുള്ള നിരവധി അപ്പോസ്തലിക യാത്രകളിലും പോപ്പിന്റെ മിക്കവാറും എല്ലാ പൊതുപരിപാടികളിലും സ്ട്രാപ്പറ്റിയെ കാണാമായിരുന്നു.

എന്നെ വീണ്ടും സ്ക്വയറിലേക്ക് കൊണ്ടുവന്നതിന് നന്ദി,” പോപ്പ് നഴ്സിനോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. മറ്റുള്ളവരോട് ഉദാരമനസ്കതയോടെ പെരുമാറുന്ന വ്യക്തിയാണ് സ്ട്രാപ്പെറ്റി. ഏപ്രിൽ 20 ന് തന്റെ അവസാന ‘ഉർബി എറ്റ് ഓർബി’ ഈസ്റ്റർ സന്ദേശം നൽകുന്നതിനായി പരിശുദ്ധ പിതാവിനെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് വീൽചെയറിൽ കൊണ്ടുപോയതും അദ്ദേഹമായിരുന്നു.

ആശീർവാദത്തിനുശേഷം, പാപ്പ സ്ട്രാപ്പെറ്റിയുടെ അഭിപ്രായത്തിനായി തിരിഞ്ഞു, “എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?” എന്ന് ചോദിച്ചു. തുടർന്ന് പോപ്പ് മൊബൈലിൽ 50,000 പേരെ അഭിവാദ്യം ചെയ്യാൻ വത്തിക്കാൻ സ്ക്വയറിലേക്ക് കൊണ്ടുപോയതെയും അദ്ദേഹമായിരുന്നു. പിറ്റേന്ന്, ഈസ്റ്റർ തിങ്കളാഴ്ച പുലർച്ചെ 5:30 ഓടെ പോപ്പിന്റെ ആരോഗ്യം വഷളാകാൻ തുടങ്ങി. ഒരു മണിക്കൂറിന് ശേഷം, സാന്താ മാർയിൽ വച്ച് പക്ഷാഘാതം സംഭവിച്ചതിനെത്തുടർന്ന് കോമയിലേക്ക് വീഴുന്നതിന് മുമ്പ് പരിശുദ്ധ പിതാവ് സ്ട്രാപ്പെറ്റിക്ക് നന്ദി പറഞ്ഞതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

38 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23 ന് ജെമെല്ലി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം 88 വയസ്സുള്ള മാർപാപ്പ വേഗം സുഖം പ്രാപിക്കുന്നതിനായി സ്ട്രാപ്പെറ്റി പാപ്പയോടൊപ്പം നിന്ന് 24 മണിക്കൂറും പരിചരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.