“ലോകത്തിന്റെ പ്രതീക്ഷ സാഹോദര്യത്തിലാണ്.” വർഷാവസാന ദിനമായ ഡിസംബർ 31 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽനിന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. പുതുവർഷത്തിൽ എല്ലാ കത്തോലിക്കരും സാഹോദര്യത്തിൽ ജീവിക്കാൻ ശ്രമിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
“ഈ വർഷത്തിന്റെ അവസാനത്തിൽ നന്ദിയുള്ളവരായിരിക്കാനും സന്തോഷമുള്ളവരായിരിക്കാനുമുള്ള സമയമാണിത്. യേശുവിന്റെ രഹസ്യം ഹൃദയത്തിൽ സൂക്ഷിക്കുന്ന പരിശുദ്ധ അമ്മ കാലത്തിന്റെ അടയാളങ്ങൾ വായിക്കാൻ നമ്മെ പഠിപ്പിക്കുന്നു” – പാപ്പ വെളിപ്പെടുത്തി. 2025 ജൂബിലിക്ക് തയ്യാറെടുക്കാൻ റോമിൽ നടത്തിയ ശ്രമങ്ങളെയും പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു.
സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും പാതയിൽ ഒരുമിച്ചു മുന്നേറാൻ പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥം ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു.