പാരമ്പര്യമനുസരിച്ച്, തിരുക്കുടുംബം ഏകദേശം നാലു വർഷത്തോളം ഈജിപ്തിൽ തുടർന്നുവെന്നും, ഇസ്രായേലിൽ നിന്ന് ഈജിപ്തിലേക്കും തിരിച്ചുമുള്ള ആ യാത്രയിൽ രണ്ടായിരത്തിലധികം കിലോമീറ്ററുകൾ അവർ സഞ്ചരിച്ചിട്ടുണ്ട് എന്നുമാണ് പഠനം.
ഈശോയുടെ ജനനത്തെ തുടർന്ന് ഹേറേദോസ് രാജാവ് രണ്ടോ, അതിൽ താഴെയോ പ്രായമുള്ള എല്ലാ ആൺകുട്ടികളെയും കൊല്ലാൻ കല്പന പുറപ്പെടുവിച്ചിരുന്നു. അതിൽ നിന്നും രക്ഷപെടാൻ ജോസഫും മറിയവും ഉണ്ണിയേശുവിനെയും കൊണ്ട് ഈജിപ്തിലേക്ക് പലായനം ചെയ്തു. ഈ യാത്രയിൽ തിരുക്കുടുംബം, 2000 കിലോമീറ്ററിലധികം സഞ്ചരിച്ചതായി കണ്ടെത്തിയിരിക്കുന്നു. സാൻ ഡമാസോ എക്‌ലെസിയാസ്‌റ്റിക്കൽ യൂണിവേഴ്‌സിറ്റിയിലെ അറാമിക്, ഹീബ്രു ഭാഷാ പ്രൊഫസർ, കയെറ്റാന എച്ച്. ജോൺസൺ ആണ് തന്റെ കണ്ടെത്തൽ വെളിപ്പെടുത്തിയിരിക്കുന്നത്.
പാരമ്പര്യമനുസരിച്ച്, തിരുക്കുടുംബം ഏകദേശം നാലു വർഷത്തോളം ഈജിപ്തിൽ തുടർന്നുവെന്നും, ഇസ്രായേലിൽ നിന്ന് ഈജിപ്തിലേക്കും തിരിച്ചുമുള്ള ആ യാത്രയിൽ രണ്ടായിരത്തിലധികം കിലോമീറ്ററുകൾ അവർ സഞ്ചരിച്ചിട്ടുണ്ട് എന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. “തിരുക്കുടുംബം സഞ്ചരിച്ച വഴി ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ഈജിപ്തിൽ താമസിച്ചിരുന്ന കാലത്ത് മറിയവും ജോസഫും യേശുവും താമസിച്ചിരുന്നതായി കോപ്റ്റിക് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ഇരുപത്തിയഞ്ച് സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫാർമയിലെ ഒരു പുരാതന പള്ളിയുടെയും വാദി നാട്രൂണിലെ നാല് ആശ്രമങ്ങളുടെയും അവശിഷ്ടങ്ങൾ നൈൽ ഡെൽറ്റയിലൂടെയുള്ള അവരുടെ യാത്രയുടെ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്നവയാണ്” – അദ്ദേഹം പറയുന്നു.
അവിടെയുള്ള ചില കലാസൃഷ്ടികളിൽ ഇത് പ്രതിഫലിച്ചിട്ടുണ്ട്: “ദീർ അൽ-സുറിയാനിയിൽ (സിറിയക്കാരുടെ ആശ്രമം, വാദി നാട്രം) ആറാം നൂറ്റാണ്ടിലെ ഒരു ഫ്രെസ്കോയിൽ മറിയം ഉണ്ണിയേശുവിനെ മുലയൂട്ടുന്ന ഒരു ചിത്രമുണ്ട്. ഹെറേദോസ് മരിച്ചപ്പോൾ, ജോസഫിന് ദൂതനിൽ നിന്ന് ഒരു പുതിയ സന്ദർശനം ലഭിച്ചു: “എഴുന്നേറ്റ് കുട്ടിയെയും അവന്റെ അമ്മയെയും കൂട്ടി ഇസ്രായേൽ ദേശത്തേക്കു മടങ്ങുക, കാരണം കുട്ടിയുടെ ജീവനെടുക്കാൻ ശ്രമിച്ചവർ മരിച്ചു” (മത്തായി 2:20). അങ്ങനെ, തിരുക്കുടുംബം ദ്രോങ്ക പർവ്വതത്തിലേക്കുള്ള വഴിയിലൂടെയാണ് തിരിച്ചുപോന്നത്. കാരണം, അവിടെ മറിയത്തിന്റെ പേരിൽ ഒരു ആശ്രമം നിർമ്മിച്ചിട്ടുണ്ട്.
അവിടെ നിന്ന്, അവർ മതാരിയ വഴി ഓൾഡ് കെയ്‌റോയിൽ എത്തി. തുടർന്ന് സീനായിലെ അൽ മഹാത്മയിലൂടെ ഗലീലിയിലെ നസ്രത്ത് എന്ന പട്ടണത്തിൽ താമസിക്കാൻ എത്തുകയായിരുന്നു എന്ന് ജോൺസൺ ചൂണ്ടിക്കാണിക്കുന്നു.
ഈജിപ്തിലെ വലിയ ജൂതസമൂഹം
അക്കാലത്ത്, ഈജിപ്തിൽ ഒരു വലിയ യഹൂദ സമൂഹം ഉണ്ടായിരുന്നു. കാരണം, വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇസ്രായേലും ഈജിപ്തും തമ്മിലുള്ള ബന്ധം ചരിത്രപരമായി വളരെ നല്ല രീതിയിൽ ഉള്ളതായിരുന്നു. മറിയവും ജോസഫും ഈജിപ്തിൽ എത്തുമ്പോൾ തന്നെ അവിടെ വലിയ ഒരു യഹൂദ സമൂഹം പാർത്തിരുന്നു.