![po](https://i0.wp.com/www.lifeday.in/wp-content/uploads/2024/12/po-2.jpg?resize=696%2C435&ssl=1)
തിരുക്കുടുംബത്തിന്റെ തിരുനാൾ ദിനത്തിൽ, കർദിനാൾ ബാൽദസാരെ റീന റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ വിശുദ്ധ വാതിൽ തുറന്നു. ആഘോഷമായ വിശുദ്ധ കുർബാനയോടു കൂടിയായിരുന്നു, ലോകമെമ്പാടുനിന്നുള്ള കുടുംബങ്ങളും വൈദികരും തീർഥാടകരും പങ്കെടുത്ത ഈ ചടങ്ങ് നടന്നത്. ക്രിസ്തുമസ് രാവിൽ ഫ്രാൻസിസ് മാർപാപ്പ 2025 ജൂബിലി വർഷം ഉദ്ഘാടനം ചെയ്തതിനുശേഷമുള്ള മൂന്നാമത്തെ ചടങ്ങാണിത്.
“ഇപ്പോൾ വിശാലമായി തുറന്നിരിക്കുന്ന ഈ വാതിൽ നമ്മെ കർത്താവിന്റെ ഭവനത്തിലേക്കു മാത്രമല്ല, അവന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കും നയിച്ചിരിക്കുന്നു” – കർദിനാൾ ബാൽദസാരെ വിശുദ്ധ വാതിലിന്റെ പ്രതീകാത്മകതയെ ഊന്നിപ്പറഞ്ഞു. ‘എല്ലാ ആഭ്യന്തരസമൂഹത്തിന്റെ മാതൃകയും ത്രിത്വകൂട്ടായ്മയുടെ കണ്ണാടിയും’ എന്നാണ് നസ്രത്തിലെ വിശുദ്ധ കുടുംബത്തെ കർദിനാൾ വിശേഷിപ്പിച്ചത്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലും റെബിബിയയിലെ ജയിലിലും വിശുദ്ധ വാതിൽ തുറന്നതിനുശേഷം 2025 ജൂബിലി വർഷത്തിനായി റോമിൽ തുറന്ന മൂന്നാമത്തെ വിശുദ്ധ വാതിലാണിത്.