മരിയ മജ്‌ജോർ ബസലിക്കയിൽ വിശുദ്ധ വാതിൽ തുറന്നു

2025 ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ മരിയ മജ്‌ജോർ ബസിലിക്കയിൽ ദൈവമാതാവായ മറിയത്തിന്റെ തിരുനാൾദിനമായ ജനുവരി ഒന്നിന് വിശുദ്ധ വാതിൽ തുറന്നു. ഡിസംബറിൽ കർദിനാളായി ഉയർത്തപ്പെട്ട ലിത്വാനിയൻ കർദിനാൾ, റൊലാൻഡസ് മക്രിക്കാസ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സഭയുടെ ആദ്യ ജൂബിലി മുതൽ തീർഥാടകരെ പ്രാർഥനയ്ക്കു വിളിച്ചതും ഇരുട്ടിനെ പ്രകാശിപ്പിക്കുന്ന ‘കടലിന്റെ നക്ഷത്രം’ പോലെ മറിയത്തിന്റെ മാർഗനിർദേശത്തിന് തുടർന്നും ശബ്ദമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്നും കർദിനാൾ മക്രിക്കാസ് തന്റെ പ്രസംഗത്തിൽ ദൈവാലയമണിയുടെ ആത്മീയപ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് സംസാരിച്ചു. ഈ ജൂബിലിവർഷത്തിൽ ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോകുന്ന ഓരോ തീർഥാടകനും ദൈവമാതാവായ സലൂസ് പോപ്പുലി റൊമാനിയുടെ രൂപത്തിനും യേശുവിന്റെ പുൽക്കൂടിനു മുന്നിലും പ്രാർഥിക്കുമെന്ന് കർദിനാൾ പറഞ്ഞു.

‘പടിഞ്ഞാറിന്റെ ബെത്‌ലഹേം’ എന്നറിയപ്പെടുന്ന മരിയ മജ്ജോർ ബസിലിക്കയിൽ മറിയത്തിന്റെ രൂപവും (സലൂസ് പോപ്പുലി റൊമാനി) ഉണ്ണീശോയുടെ പുൽത്തൊട്ടിയുടെ തിരുശേഷിപ്പുകളുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.