ക്രൈസ്തവജീവിതത്തിന്റെ ഹൃദയം സ്നേഹമാണ്: ഫ്രാൻസിസ് മാർപാപ്പ 

ക്രൈസ്തവജീവിതത്തിന്റെ ഹൃദയം സ്നേഹമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. നവംബർ മൂന്നിന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നടന്ന, പതിവുള്ള ത്രിസന്ധ്യാപ്രാർഥനയോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്.

ഏറ്റവും വലിയ കൽപനയെക്കുറിച്ച് വി. മർക്കോസിന്റെ സുവിശേഷത്തിൽ പ്രതിപാദിക്കുന്ന വചനഭാഗത്തെ ആസ്പദമാക്കിയുള്ള സന്ദേശത്തിൽ ‘ബാഹ്യമായ ആചാരങ്ങളെക്കാൾ പ്രധാനം സ്നേഹത്തോടെ ദൈവത്തോടും സഹോദരങ്ങളോടും പുലർത്തുന്ന ഹൃദയത്തിന്റെ സന്നദ്ധതയാണ്. ജീവിതാവസാനം നമ്മൾ നൽകിയ സ്നേഹത്തിനും നമ്മൾ നൽകാതെപോയ സ്നേഹത്തിനും കണക്ക് പറയേണ്ടിവരും” – മാർപാപ്പ ഓർമപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.