വാഴ്ത്ത. കാർലോ അക്കുത്തിസിനു സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി ഇടവക

വാഴ്ത്ത. കാർലോ അക്കുത്തിസിനു സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ആദ്യത്തെ യൂണിവേഴ്സിറ്റി ഇടവക,ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തിലെ സാന്തോ അമാരോ രൂപതയുടേതാണ്. ഈ ഇടവക സെൻട്രോ യൂണിവേഴ്‌സിറ്റാരിയോ കാറ്റോലിക്കോ എറ്റലോ ബ്രസീലീറോയ്ക്കുള്ളിലാണ്. വാഴ്ത്തപ്പെട്ട കാർലോയുടെ അമ്മ അന്തോണിയ സൽസാനോ സംഭാവന ചെയ്ത വിശുദ്ധന്റെ തിരുശേഷിപ്പും പള്ളിയിൽ സൂക്ഷിച്ചിരിക്കുന്നു.

2023 ജനുവരി 25 ന് സാന്തോ അമാരോ ബിഷപ്പ് ജോസ് നെഗ്രി നടത്തിയ വിശുദ്ധ കുർബാനമധ്യേയാണ് യൂണിവേഴ്സിറ്റി ഇടവക സ്ഥാപിച്ചത്. രൂപതയിലെ ഏറ്റവും പുതിയ ഇടവകയാണിത്. ഒരു ഇടവകയാകുന്നതിനുമുൻപ്, ഇത് വി. ഫ്രാൻസിസ് അസീസിക്കു സമർപ്പിക്കപ്പെട്ട ഒരു ചാപ്പലായിരുന്നു. വളരെ ചെറിയ ഇടവക ദൈവാലയത്തിൽ 12 ഇരിപ്പിടങ്ങൾ മാത്രമേയുള്ളൂ. എന്നാൽ ദിവസേന വിശുദ്ധ കുർബാനയും ആരാധനയും കുമ്പസാരവും ജാഗരണപ്രാർഥനയും ഇവിടെയുണ്ട്.

2025 ഏപ്രിൽ 27 ന് വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടും. വിശ്വാസത്തോടുള്ള അഗാധമായ പ്രതിബദ്ധതയും ഇന്റർനെറ്റിലൂടെ ക്രിസ്തുവിന്റെ സന്ദേശം പുതിയ തലമുറകളിലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണത യുവജനങ്ങൾക്ക് മാതൃകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.