കത്തോലിക്കാ സഭാചരിത്രത്തിൽ ആദ്യമായാണ് ഒരു കുടുംബം മുഴുവനും വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നത്. അവരുടെ ആദ്യ ജീവചരിത്രവും സ്പിരിച്വലിറ്റിയും, വി. മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായത്തിലെ സുവിശേഷഭാഗ്യങ്ങളെ എപ്രകാരം കുടുംബത്തിൽ ജീവിക്കണമെന്നും ഉൽമ കുടുംബത്തിന്റെ മാതൃകയുമായി ബന്ധിപ്പിച്ച് ഈ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് മറ്റു പുസ്തകങ്ങളിൽ നിന്നും ഇതിനെ വ്യത്യാസപ്പെടുത്തുന്നു. എല്ലാ ക്രിസ്ത്യൻ കുടുംബാംഗങ്ങളും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണ് ഇതെന്ന് കർദിനാൾ പിസാബല്ല അഭിപ്രായപ്പെട്ടു. ഫാ. എഫ്രേം എഴുതിയ ഈ ഗ്രന്ഥം, ഉൽമ കുടുംബത്തെക്കുറിച്ചുള്ള ആദ്യഗ്രന്ഥമാണ്. അച്ചൻ ഇംഗ്ലീഷിൽ എഴുതിയ ഈ ഗ്രന്ഥത്തിന്റെ പരിഭാഷ ചെയ്തതും അദ്ദേഹം തന്നെയാണ്.
2023 ഡിസംബർ 3 -ന് വരാപ്പുഴ ആർച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ഈ ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിക്കുകയും അച്ചനെ പിതാവ് പ്രത്യേകം അനുമോദിക്കുകയും ചെയ്തു. ഫാ. എഫ്രേം എഴുതിയ, ‘ഒരുമിച്ച് അൾത്താരയിലേക്ക് ഉയർത്തപ്പെട്ട കുടുംബം’ എന്ന ഗ്രന്ഥം എല്ലാവർക്കും, പ്രത്യേകിച്ച് കുടുംബങ്ങൾക്ക് വിശുദ്ധരാകാനുള്ള ഒരു മാർഗനിർദേശം തന്നെയാണ്. എഫ്രേം അച്ചൻ എഴുതുന്ന 25 –ാമത്തെ ഗ്രന്ഥമാണിത്. വാഴ്ത്ത. കാർലോ അക്വിറ്റീസിനെക്കുറിച്ച് അച്ചൻ എഴുതിയ ഇംഗ്ലീഷ് പുസ്തകം വളരെ പ്രശസ്തി നേടിയിരുന്നു. കാർലോയുടെ ജീവചരിത്രമായിരുന്നു അച്ചൻ എഴുതിയ ആദ്യ ഇംഗ്ലീഷ് പുസ്തകം.
ഗ്രന്ഥകർത്താവ് ഫാ. എഫ്രേം കുന്നപ്പള്ളി മിഷനറീസ് ഓഫ് പീസ് സന്യാസ സമൂഹത്തിലെ അംഗമാണ്. അങ്കമാലിയിൽ ജോസപുരം ഡോമുസ് പാച്ചീസ് ആശ്രമത്തിൽ സഭയുടെ ജനറൽ അച്ചന്റെ സെക്രട്ടറിയായി സേവനം ചെയ്തുവരുന്നു.
‘ഒരുമിച്ച് അൾത്താരയിലേക്ക് ഉയർത്തപ്പെട്ട കുടുംബം’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത് ആത്മാ ബുക്സ് ആണ്. ആത്മാ ഓഫീസുമായി ബന്ധപ്പെടാവുന്ന നമ്പർ: +91 97464 40700