കപ്പൂച്ചിൻ സമൂഹാംഗങ്ങളുടെ ‘ദൂതരാക്കണേ..’ എന്നു തുടങ്ങുന്ന മനോഹരമായ ക്രിസ്തുമസ് ഗാനം ഇതിനോടകം എല്ലാവരുടെയും ശ്രദ്ധ നേടിയിരിക്കുന്നു. മറ്റു പാട്ടുകളിൽനിന്നും വ്യതസ്തമായി ഈ പാട്ട് മനസ്സിന് സന്തോഷം പകരുന്നു എന്നാണ് കൂടുതലും അഭിപ്രായം.
ഗാനം രചിച്ചിരിക്കുന്നത് സെബാസ്റ്റ്യൻ കപ്പൂച്ചിനും സംഗീതം പകർന്നിരിക്കുന്നത് ജോയൽ കപ്പൂച്ചിനും ആണ്. ജോൺ കപ്പൂച്ചിനും അനീഷ് കപ്പൂച്ചിനും സച്ചിൻ കപ്പൂച്ചിനും ചേർന്ന് ആലാപനത്തിന് നേതൃത്വം നൽകിയിരിക്കുന്നു.
കാമറ നിർവഹിച്ചിരിക്കുന്നത് ഷിനൂബ് ടി. ചാക്കോയും എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത് ഡീജോ പി. വർഗീസും ആണ്. റോയി കാരയ്ക്കാട്ട് കപ്പൂച്ചിനും സ്മിറിൻ സെബാസ്റ്റ്യനും ചേർന്ന് സംവിധാനം നിർവഹിച്ചിരിക്കുന്നു.
Capuchins Kottayam എന്ന യുട്യൂബ് ചാനലിലാണ് പാട്ട് റിലീസ് ആയിരിക്കുന്നത്.