സിറിയയിൽ ക്രൈസ്തവസമൂഹം അപകടത്തിൽ: യൂറോപ്യൻ മെത്രാൻസമിതി

കഴിഞ്ഞ ഏതാനും വർഷങ്ങളായി സിറിയയിലെ സാധാരണക്കാരായ ആളുകൾ, പ്രത്യേകിച്ച് അവിടെയുള്ള ക്രൈസ്തവസമൂഹങ്ങൾ കടന്നുപോകുന്ന കടുത്ത മാനവികപ്രതിസന്ധിയിൽ ആശങ്കയറിയിച്ചും, രാജ്യത്തെ ജനങ്ങൾക്ക് നല്ലൊരു ഭാവിക്കായി തന്റെ പ്രാർഥനകൾ ആശംസിച്ചും യൂറോപ്യൻ മെത്രാൻസമിതികളുടെ സംയുക്തസംഘടനയുടെ പ്രെസിഡന്റ് ബിഷപ് മരിയാനോ ക്രൊച്ചാത്ത.

സിറിയയിലെ ഹോംസ് അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ യൂലിയാൻ ഷാക്ക് മുറാദ് അയച്ച കത്തിന് മറുപടിയായി, ഫെബ്രുവരി 19 ബുധനാഴ്ച പുറത്തുവിട്ട ഒരു പ്രസ്‌താവനയിൽ, രാജ്യത്ത് ഏവർക്കും മെച്ചപ്പെട്ട ഒരു ഭാവി ഉണ്ടാകട്ടെയെന്ന് ആശംസിച്ച അഭിവന്ദ്യ ക്രൊച്ചാത്ത ഏവർക്കും തന്റെ പ്രാർഥനകൾ വാഗ്ദാനം ചെയ്തു.

സിറിയയിലെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഒഴിച്ചുകൂടാനാകാത്ത ഭാഗമായ ക്രൈസ്തവസമൂഹങ്ങൾ, തങ്ങളുടെ ജന്മനാട്ടിൽ, ചരിത്രപരമായ തങ്ങളുടെ തുടർച്ചയ്‌ക്കെതിരെയുള്ള നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നതെന്ന് ബിഷപ് ക്രൊച്ചാത്ത തന്റെ പ്രസ്താവനയിൽ എഴുതി. സിറിയയിലെ ക്രൈസ്തവസാന്നിദ്ധ്യം ക്ഷയിക്കുന്നത്, രാജ്യത്തിന് മാത്രമല്ല, സമീപപ്രദേശങ്ങളിലെയും ലോകത്തിന്റെ തന്നെയും സുസ്ഥിരതയ്ക്ക് ഭീഷണിയുയർത്തുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.