![The-Catholic-community,-gathered,-vigil,for-peace,-Jerusalem](https://i0.wp.com/www.lifeday.in/wp-content/uploads/2023/11/The-Catholic-community-gathered-vigilfor-peace-Jerusalem.jpg?resize=696%2C435&ssl=1)
ജറുസലേമിലെ കത്തോലിക്കാ സമൂഹം നവംബർ ഒമ്പതിന് വിശുദ്ധനാട്ടിൽ സമാധാനത്തിനായി ജാഗരണപ്രാർഥന നടത്തി. അറബ് കാത്തലിക് സ്കൗട്ട് ഗ്രൂപ്പും സബീൽ എക്യുമെനിക്കൽ സെന്ററും ജറുസലേമിലെ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ചേർന്നു സംഘടിപ്പിച്ച പ്രാർഥന, മെഴുകുതിരിപ്രദക്ഷിണത്തോടെയാണ് സമാപിച്ചത്. ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയുടെ നേതൃത്വത്തിലായിരുന്നു പ്രാർഥന.
സ്ത്രീകളും പുരുഷന്മാരും കുട്ടികളും പ്രായമായവരും ജറുസലേമിലെ എല്ലാ ക്രിസ്ത്യൻപള്ളികളിൽനിന്നുള്ള പ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പ്രാർഥനയ്ക്കായി ഒരുമിച്ചുകൂടി. ഗാസയിലും പാലസ്തീനിലുമായി നടന്ന ഏറ്റുമുട്ടലിൽ നിരവധിപ്പേർ മരണമടഞ്ഞതും പരിക്കേറ്റതും പ്രാർഥനാവേളയിൽ അനുസ്മരിച്ചു.