നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത; മിണ്ടാമഠത്തിലെ സന്യാസിനിമാരെ മഠത്തിൽ നിന്നും പുറത്താക്കി

മിണ്ടാമഠത്തിലെ സന്യാസിനിമാരെ മനാഗ്വയിലെയും ചൈനാൻഡേഗയിലെയും അവരുടെ സന്യാസ മഠങ്ങളിൽ നിന്നും പുറത്താക്കി നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം. മൊസൈക്കോ സി. എസ്. ഐ. പത്രം പറയുന്നതനുസരിച്ച് ജനുവരി 28-ന് രാത്രിയാണ് സ്വേച്ഛാധിപത്യ ഭരണകൂടം തങ്ങളുടെ  ഉത്തരവ് നടപ്പിലാക്കിയത്. തൽഫലമായി ഓർഡർ ഓഫ് സെന്റ് ക്ലെയറിലെ 30 ഓളം സന്യാസിനിമാർക്ക് അവരുടെ മഠങ്ങൾ വിട്ടുപോകേണ്ടിവന്നു.

“സ്വേച്ഛാധിപത്യ ഭരണകൂടം ആദ്യം മനാഗ്വയിലെ ആശ്രമത്തിലും പിന്നീട് ചൈനാൻഡേഗയിലെ ആശ്രമത്തിലും എത്തി സന്യാസിനിമാരോട് മഠം വിട്ടുപോകണമെന്ന് പറയുകയും അവരുടെ ചില സാധനങ്ങൾ മാത്രം എടുക്കാൻ അനുവദിക്കുകയും ചെയ്തു” നിക്കരാഗ്വൻ ഉറവിടം കൂട്ടിച്ചേർത്തു. പുറത്താക്കപ്പെട്ട സന്യാസിനിമാരിൽ ഭൂരിഭാഗംപേരും നിക്കരാഗ്വൻ സ്വദേശികളാണ്. അവർ എവിടെയാണെന്ന കാര്യം അജ്ഞാതമായി തുടരുന്നു.

നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ സ്വേച്ഛാധിപത്യ ഭരണകൂടം നടത്തിയ ആയിരത്തോളം ആക്രമണങ്ങളെക്കുറിച്ച് ‘നിക്കരാഗ്വ: എ പെർസിക്യുട്ടഡ് ചർച്ച്’ എന്ന റിപ്പോർട്ടിന്റെ രചയിതാവും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിന വെളിപ്പെടുത്തിയിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.