ഗാസയിലെ ദൈവാലയത്തിനുനേരെ ആക്രമണം: കൊല്ലപ്പെട്ടവരിൽ 19 ക്രൈസ്തവർ എന്ന് റിപ്പോർട്ട്

ഗാസ സിറ്റിയിലെ സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളിയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 19 ക്രൈസ്തവരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ആക്രമണത്തിൽ നാല്പതോളം ആളുകൾ കൊല്ലപ്പെട്ടുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിലെ ചെറുകിട ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുൾപ്പെടെ 500 പേരെങ്കിലും, യുദ്ധം ആരംഭിച്ചതുമുതൽ പള്ളിയിൽ അഭയംപ്രാപിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘർഷത്തിന്റെ ഇരുപക്ഷവും പ്രസ്താവന ഇറക്കിയിട്ടില്ല. ഇത് ഇസ്രായേലി വ്യോമാക്രമണമാണെന്ന് ഗാസ അധികൃതർ പറയുന്നത്. എന്നാൽ റിപ്പോർട്ട് സമയത്ത് ഇസ്രായേൽ ഇതുവരെ പ്രസ്താവന നടത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിയുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നതിനാൽ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണ്.

സെന്റ് പോർഫിറിയസ് ഒരു പുരാതനപള്ളിയാണ്. പള്ളിയുടെ യഥാർഥസ്ഥലം എ.ഡി അഞ്ചാം നൂറ്റാണ്ടിലേതാണ്. ഗാസമുനമ്പിൽ ഇപ്പോഴും തുറന്നിരിക്കുന്ന മൂന്നുപള്ളികളിൽ ഏറ്റവും വലുതും ഗാസയിലെ ക്രിസ്ത്യൻസമൂഹം യുദ്ധസമയത്ത് അഭയംപ്രാപിച്ച പ്രധാന സ്ഥലങ്ങളിലൊന്നുമാണ് ഈ ദൈവാലയം. ഗാസയിലെ അവസാനത്തെ സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഒന്നായിരുന്നു സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്‌സ് പള്ളി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.