അമേരിക്കയിലെ ജനപ്രിയ നടനും മൂന്നു കുട്ടികളുടെ പിതാവുമാണ് മാരിയോ ലോപ്പസ്. സെന്റ് പാട്രിക് കത്തീഡ്രലിൽ അദ്ദേഹം മെഴുകുതിരി തെളിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. അദ്ദേഹം പങ്കുവച്ച ആ ചിത്രവും എഴുതിയ സന്ദേശവും ലോകത്തിന് മാതൃകയായി മാറുകയാണ്.
ദൈവാലയത്തിൽ മെഴുകുതിരി കത്തിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററിൽ പങ്കുവച്ച സന്ദേശം ഇപ്രകാരമാണ്: “വിശ്വാസത്തിന്റെ വെളിച്ചത്തിൽ, നമ്മുടെ സ്രഷ്ടാവിനൊപ്പം നിൽക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ…”
അഭിനേതാവായും ‘എക്സ്ട്രാ’, ‘ആക്സസ് ഹോളിവുഡ്’ തുടങ്ങിയ വിനോദവാർത്താ ഷോകളുടെ അവതാരകനായും പ്രശസ്തനായ വ്യക്തിയാണ് മാരിയോ ലോപ്പസ്. അദ്ദേഹം ഒരു കത്തോലിക്കാ വിശ്വാസിയാണ്. മാത്രമല്ല, പരസ്യമായി തന്റെ വിശ്വാസത്തെക്കുറിച്ച് പങ്കുവയ്ക്കുന്നതിലും അദ്ദേഹം സന്തോഷവാനാണ്. ഈ സന്ദേശം വളരെ ചെറുതാണെങ്കിലും അത് മനോഹരവും വളരെ പ്രാധാന്യമർഹിക്കുന്നതുമാണ്.
ലോപ്പസ് വ്യത്യസ്തനാകുന്നത്, അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള സ്നേഹവും ദൈവത്തിലുള്ള ആഴമായ വിശ്വാസവുമാണ്.