നൈജീരിയയിൽ മൂന്നു ഗ്രാമീണരെ തീവ്രവാദികൾ കൊലപ്പെടുത്തി

നൈജീരിയയിലെ കടുന സംസ്ഥാനത്തെ ഇറിഗ്‌വെ ഡെവലപ്‌മെന്റ് അസോസിയേഷനിലെ (ഐ‌.ഡി‌.എ) മൂന്ന് അംഗങ്ങളെ ഫുലാനി തീവ്രവാദികളെന്ന് സംശയിക്കുന്നവർ കൊലപ്പെടുത്തി. മറ്റ് മൂന്നു ഗ്രാമീണർ പരിക്കുകളോടെ രക്ഷപെട്ടു.

കൗറു കൗണ്ടിയിലെ കിഗാം വില്ലേജിൽ രാത്രി ഒമ്പതുമണിയോടെയാണ് ആക്രമണമുണ്ടായതെന്ന് സമുദായനേതാക്കൾ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരത്തോടെ അക്രമികൾ ഗ്രാമത്തിൽ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു.

ഐ.ഡി.എ ദേശീയ പ്രസിഡന്റ് റോബർട്ട് ആഷി ഡോഡോ ആക്രമണത്തെ പ്രാകൃതവും മനുഷ്യത്വരഹിതവുമാണെന്ന് വിശേഷിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തു. കുറ്റവാളികളെ ഉടൻ പിടികൂടാൻ സുരക്ഷാ ഏജൻസികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.