നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിൽ സെപ്റ്റംബർ പത്തിന് ഇസ്ലാമിക തീവ്രവാദികൾ പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തി. നൈജീരിയയിൽ, ആഗസ്റ്റിൽ മാത്രം 27 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. മാംഗു കൗണ്ടിയിലെ കുൽബെൻ ഗ്രാമത്തിൽ രാത്രി 8.40 -ഓടെയാണ് ഭീകരർ ആക്രമണം നടത്തിയത്.
ഭീകരർക്കൊപ്പം സായുധരായ ഫുലാനി തീവ്രവാദികൾ കുൽബെൻ സമൂഹത്തെ ആക്രമിക്കുകയും പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തുകയുമായിരുന്നു. ആഗസ്ത് 14 -ന് റിയോം കൗണ്ടിയിൽ, തീവ്രവാദികളും മറ്റുള്ളവരും ക്വി ഗ്രാമത്തിലെ ഒരു കമ്മ്യൂണിറ്റി ഹൈസ്കൂളിൽ ആക്രമണം നടത്തി. ക്രൈസ്തവ അധ്യാപകരായ റുവാങ് ദൻലാഡിയും ഭാര്യ സാന്ദ്ര ദൻലാഡിയും കോംപ്രിഹെൻസീവ് സ്കൂളിൽ കൊല്ലപ്പെടുകയും മറ്റ് രണ്ട് ക്രിസ്ത്യൻ സ്റ്റാഫ് അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.