നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ തീവ്രവാദ ആക്രമണം: ആറുപേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ കടുന സംസ്ഥാനത്തിലെ ഗ്രാമത്തിൽ മെയ് അഞ്ചിന് ഫുലാനി തീവ്രവാദികളുടെ ആക്രണത്തിൽ ആറ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. ഗ്രാമവാസികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു.

തോക്കുകൾ, വെട്ടുകത്തികൾ തുടങ്ങിയ മാരകായുധങ്ങളുമായിട്ടാണ് അക്രമികൾ എത്തിയത്. ഗ്രാമത്തിലെത്തിയ തീവ്രവാദികൾ വീടുകൾക്കുനേരെയും അവിടെ നിന്നിരുന്നവരുടെ നേർക്കും വെടിവയ്ക്കുകയായിരുന്നു. നൈജീരിയയുടെ ദേശീയ അസംബ്ലി അംഗമായ ഡാനിയൽ ആമോസ്, മെയ് 6 തിങ്കളാഴ്ച ഒരു പത്രപ്രസ്താവനയിൽ, ആറ് നിരപരാധികൾ കൊല്ലപ്പെട്ടതായും എട്ടുപേർക്ക് പരിക്കേറ്റതായും ചികിത്സയിലായതായും സ്ഥിരീകരിച്ചു.

കടുന സംസ്ഥാനത്ത് ക്രൈസ്തവരുടെ നിലനിൽപ്പിനു ഭീഷണിയാകുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ നൈജീരിയയിലെ സുരക്ഷാ ഏജൻസികളോട് നിയമസഭാംഗം ആവശ്യപ്പെട്ടു. അക്രമികളിലൊരാളെ ഗ്രാമവാസികൾ പിടികൂടിയിട്ടുണ്ടെന്നും പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും കടുന സ്റ്റേറ്റ് പൊലീസ് കമാൻഡിന്റെ വക്താവ് മൻസിർ ഹസ്സൻ പത്രക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.