ബെൽജിയത്തിൽ പാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പതിനായിരങ്ങൾ; 90 മിനിറ്റിനുള്ളിൽ വിറ്റുതീർന്നത് 32,000 ടിക്കറ്റുകൾ

സെപ്റ്റംബർ അവസാനം ബ്രസൽസിലെ കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള ടിക്കറ്റുകൾ തിങ്കളാഴ്ച, റെക്കോർഡ് സമയംകൊണ്ട് വിറ്റുതീർന്നു. സെപ്റ്റംബർ 29-ലെ വിശുദ്ധ കുർബാനയ്ക്കുള്ള 32,000 ടിക്കറ്റുകൾ വെറും 90 മിനിറ്റിനുള്ളിലാണ് തീർന്നത്. ഇത് ഓൺലൈനിൽ സൗജന്യമായി ലഭ്യമായിരുന്നു.

ഈ വിശുദ്ധ കുർബാനമധ്യേ ഫ്രാൻസിസ് മാർപാപ്പ, ആവിലയിലെ വി. തെരേസയുടെ ആത്മീയപുത്രിയും സെന്റ് ജോൺ ഓഫ് ദി ക്രോസിന്റെ സുഹൃത്തുമായ കർമ്മലീത്ത സിസ്റ്റർ അന ഡി ജീസസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. ഏകദേശം 50,000 പേർക്ക് ഇരിക്കാവുന്ന, ബെൽജിയത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ സ്റ്റേഡിയമാണ് ബ്രസൽസ്. സ്റ്റേഡിയത്തിൽ, അവശേഷിക്കുന്ന ഏകദേശം 18,000 സീറ്റുകൾ ഇടവകകൾ, രൂപതകൾ, പ്രസ്ഥാനങ്ങൾ എന്നിവയിൽനിന്നുള്ള ഗ്രൂപ്പുകൾക്കായി നീക്കിവച്ചിരിക്കുന്നതായി സംഘാടകർ വിശദീകരിച്ചു.

സെപ്റ്റംബർ 26 മുതൽ 29 വരെ കത്തോലിക്കാ സർവകലാശാലകളായ ല്യൂവൻ, ലൂവെൻ-ലാ-ന്യൂവ് എന്നിവയുടെ 600-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ ബെൽജിയത്തിലെ മൂന്നു നഗരങ്ങൾ സന്ദർശിക്കും. സെപ്റ്റബർ 26-ന് ചെറിയ യൂറോപ്യൻ രാജ്യമായ ലക്സംബർഗിൽ പാപ്പാ ഒരു ഹ്രസ്വസന്ദർശനവും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.