വി. പാദ്രെ പിയോയുടെ ആത്മീയപുത്രൻ ഫാ. പിയറിനോ ഗലിയോൺ അന്തരിച്ചു

പിയത്രൽചീനയിലെ വി. പാദ്രെ പിയോയുടെ ആത്മീയപുത്രനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ സെർവന്റ്സ് ഓഫ് ദ സഫറിംഗിന്റെ സ്ഥാപകനുമായ ഫാദർ പിയറിനോ ഗലിയോൺ (98) അന്തരിച്ചു. ജനുവരി 14 ന് സാൻ ജോർജിയോ ജോണിക്കോ പട്ടണത്തിലെ കാസ സാന്താ ക്യാരയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. സാൻ ജോർജിയോ ജോണിക്കോയിലെ സാന്താ മരിയ ഡെൽ പോപ്പോളോ ഇടവകയിലാണ് അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 18 ന് സാൻ ജോർജിയോ ജോണിക്കോയിലെ ഹൗസ് ഓഫ് ദ സെർവന്റസ് ഓഫ് സഫറിംഗിൽ സംസ്കരിക്കും.

ആരാണ് ഫാ. പാദ്രെ പിയോയുടെ ആത്മീയപുത്രൻ ഫാ. പിയറിനോ ഗലിയോൺ?

1927 ജനുവരി 21 ന് ജനിച്ച് 1950 ജൂലൈ രണ്ടിന് വൈദികനായി അഭിഷിക്തനായ വ്യക്തിയാണ് ഫാ. പിയറിനോ ഗലിയോൺ. ക്ഷയരോഗബാധിതനായി ഗുരുതരമായ അവസ്ഥയിൽ വി. പാദ്രെ പിയോയെ സമീപിച്ച അനുഭവം അദ്ദേഹം പങ്കുവച്ചു. 1947-ൽ മോൾഫെറ്റയിലെ സെമിനാരിയിൽ പഠിക്കുമ്പോഴാണ് പിയറിനോ ഈ വിശുദ്ധനെക്കുറിച്ച് കേട്ടത്. രോഗബാധിതനായ അദ്ദേഹം രോഗശാന്തിക്കായി പ്രാർഥന അഭ്യർഥിക്കാൻ വിശുദ്ധനെ സമീപിച്ചു.

ഫാ. പിയറീനോ ഈ അനുഭവത്തെക്കുറിച്ചു മാത്രമല്ല, പാദ്രെ പിയോയോട് തനിക്കുവേണ്ടി പ്രാർഥിക്കാൻ പറയണമെന്നാവശ്യപ്പെട്ട ഒരു സ്ത്രീയെക്കുറിച്ചും പറയുന്നു. “പാപപരിഹാരത്തിനും പാപമോചനം നേടുന്നതിനുമെല്ലാം സഹനങ്ങൾ ആവശ്യമാണെന്ന് വി. പാദ്രെ പിയോ എന്നെ പഠിപ്പിച്ചു” അദ്ദേഹം പറയുന്നു.

അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ സെർവന്റ്സ് ഓഫ് സഫറിംഗ് എന്ന കോൺഗ്രിഗേഷൻ സ്ഥാപിച്ചത് വി. പാദ്രെ പിയോയുടെ മാതൃകയും പ്രചോദനവും ഉൾക്കൊണ്ടുകൊണ്ടാണ്. തന്റെ സഹോദരങ്ങളോടുള്ള സ്‌നേഹത്തിന്റെ സാക്ഷ്യമായി സഹനത്തിന്റെ സേവനം തനിക്കും മക്കൾക്കും വേണ്ടി ഏറ്റെടുക്കാൻ ആഗ്രഹിച്ചിരുന്നു ഫാ. പിയറിനോ ഗലിയോൺ. പുരോഹിതന്മാരും അൽമായരും പുരുഷന്മാരും സ്ത്രീകളും ചേർന്നതാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.