![pope](https://i0.wp.com/www.lifeday.in/wp-content/uploads/2024/12/pope.jpg?resize=696%2C435&ssl=1)
ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി സ്ലൊവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രീനി. ഡിസംബർ ഒമ്പതിനായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
കൂടിക്കാഴ്ചയ്ക്കുശേഷം പ്രസിഡന്റ് പീറ്റർ പെല്ലെഗ്രീനി, വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദിനാൾ പീയെത്രൊ പരോളിനും വദേശരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വിഭാഗത്തിന്റെ കാര്യദർശിയായ ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായി സംഭാഷണം നടത്തി.
പരിശുദ്ധ സിംഹാസനവും സ്ലൊവാക്യയും തമ്മിലുള്ള സുദൃഢമായ ഉഭയകക്ഷിബന്ധം, സ്ലൊവാക്യയിൽ കത്തോലിക്കാ സഭ സമൂഹത്തിനേകുന്ന സേവനം ഉക്രൈയിനിലും മധ്യപൂർവദേശത്തും നടക്കുന്ന സായുധസംഘർഷങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങളായി.
പരിശുദ്ധ സിംഹാസാനത്തിന്റെ വാർത്താവിതരണ കാര്യാലയത്തിന്റെ പ്രസ്സ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെയാണ് ഈ വിവരങ്ങൾ നല്കിയത്.