ദൈവദാസൻ ഹെൻറി ഷായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി

അർജന്റീനൻ നാവിക സേനയിലെ ഉദ്യോഗസ്ഥനും ക്രിസ്ത്യൻ അസോസിയേഷൻ ബിസിനസ്സ് ലീഡേഴ്‌സ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഹെൻറി ഷായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. അദ്ദേഹത്തിന്റെ മധ്യസ്ഥതയാൽ നടന്ന നിരവധി അദ്ഭുതങ്ങൾ വിശുദ്ധരുടെ നാമകരണ പ്രക്രിയയുടെ ചുമതലയുള്ള ഡികാസ്റ്ററിയിലെ ദൈവശാസ്ത്രജ്ഞരുടെ കമ്മീഷൻ വിലയിരുത്തും.

അർജന്റീനയിലെ കോസ് ആന്റ് മിലിട്ടറി ബിഷപ്പ് മോൺ. സാന്റിയാഗോ ഒലിവേരയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. വിശ്വാസികളോട് തങ്ങളുടെ പ്രാർഥന തുടരാൻ അദ്ദേഹം അഭ്യർഥിച്ചു.

ഹെൻറി ഷാ ടോൺക്വിസ്റ്റ് ഒരു അൽമായനും ബിസിനസുകാരനും ഭർത്താവും ഒരു കുടുംബനാഥനുമായിരുന്നു. 1921 ഫെബ്രുവരി 26 ന് ഫ്രാൻസിലെ പാരീസിൽ ജനിച്ച അദ്ദേഹം പിന്നീട് അർജന്റീനയിലേക്ക് താമസം മാറി. സിസിലിയ ബംഗയെ വിവാഹം കഴിച്ചു. ഒൻപത് കുട്ടികളുടെ പിതാവായ അദ്ദേഹം ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് ബിസിനസ് ലീഡേഴ്‌സിന്റെ (ACDE) സംഘടന സ്ഥാപിക്കുകയും 1962 ഓഗസ്റ്റ് 27 ന് 41-ാം വയസ്സിൽ കാൻസർ ബാധിച്ച് മരണമടയുകയും ചെയ്തു. 2020 ൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.