
ഉജ്ജയിനിലെ റൂഹാലയ മേജർ സെമിനാരിയെ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ റൂഹാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2025 ജനുവരി 16 വ്യാഴാഴ്ച ആയിരുന്നു ഔദ്യാഗിക പ്രഖ്യാപനം നടന്നത്.
ഉജ്ജയിൻ രൂപതയുടെ മെത്രാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, ഫാ. വിൻസെന്റ് കദളിക്കാട്ടിൽപുത്തൻപുര (ഡയറക്ടർ ജനറൽ, എം. എസ്. ടി.) ഫാ. പോളി മണിയാട്ട്, (പ്രസിഡന്റ്, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ്, വടവാതൂർ), ഫാ. മനോജ് പാറക്കൽ (റെക്ടർ, റൂഹാലയ മേജർ സെമിനാരി), ഫാ. ജോൺ കുടിയിരുപ്പിൽ (ഡയറക്ടർ, റൂഹാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി) എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും തദവസരത്തിൽ സന്നിഹിതരായിരുന്നു .
മാർ റാഫേൽ തട്ടിൽ പിതാവ് നൽകിയ സന്ദേശത്തിൽ, മിഷൻസെമിനാരിയായ റൂഹാലയക്ക് മിഷൻ തീക്ഷ്ണതയിൽ വളർന്നുവരുന്ന വൈദികവിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുണ്ടെന്ന് ഓർമിപ്പിച്ചു. റൂഹാലയുടെ ഫിലോസഫി വിഭാഗത്തിൽ നടത്തപ്പെട്ട രണ്ടുദിവസത്തെ നാഷണൽ ഫിലോസഫിക്കൽ കോൺഫറൻസിന്റെ സമാപനദിനത്തിൽ അഭിവന്ദ്യ പിതാവ് സന്ദേശം നൽകുകയും ചെയ്തു.
ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തപ്പെട്ട അന്നേദിവസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാറ്റ്യൂഡ്സും അതോടൊപ്പം തന്നെ ഫാദർ മനോജ് പാറയ്ക്കൽ എഴുതിയ പുസ്തകവും പ്രകാശനം ചെയ്തു.