റവ. ഫാ. അബ്രാഹം കൊച്ചുപുരയിൽ എം സി ബി എസ് എമ്മാവൂസ് പ്രവിശ്യയുടെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയര്‍

ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ കോട്ടയം എമ്മാവൂസ് പ്രവിശ്യയുടെ പുതിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. അബ്രാഹം കൊച്ചുപുരയിൽ തിരഞ്ഞെടുക്കപ്പെട്ടു. ഫാ. ജോർജ് മുണ്ടുനടയ്ക്കൽ ആണ് വിക്കര്‍ പ്രൊവിന്‍ഷ്യല്‍. ഫാ. തോമസ് പുല്ലാട്ട് (ധനകാര്യം), ഫാ. അബ്രാഹം വെട്ടിയോലിൽ (പ്രേഷിതപ്രവര്‍ത്തനം), ഫാ. ജോർജ് കാട്ടൂർ (ദിവ്യകാരുണ്യ പ്രേഷിതത്വം), എന്നിവര്‍ കൗണ്‍സിലര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു.

കോട്ടയത്തുള്ള എമ്മാവൂസ് പ്രൊവിന്‍ഷ്യലേറ്റില്‍, പൊന്തിഫിക്കല്‍ ഡലഗേറ്റ് മാര്‍ തോമസ് ഇലവനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവിശ്യാസംഘമാണ് പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തത്.

റവ. ഫാ. മാത്യു ആലക്കളം, റവ. ഫാ. ജോസഫ് പറേടം എന്നിവരാല്‍ 1933 ല്‍ മല്ലപ്പള്ളിയില്‍ സ്ഥാപിതമായ ദിവ്യകാരുണ്യ മിഷനറി സമൂഹം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും പ്രവര്‍ത്തനനിരതമാണ്. 520 അംഗങ്ങളാണ് ഇപ്പോള്‍ ഈ സഭയിലുള്ളത്.

ലൈഫ് ഡേ ഓണ്‍ലൈന്‍ പത്രം, ലൈഫ് ഡേ യൂട്യൂബ് ചാനല്‍, www.catholicnews.in, ലൈഫ്ഡേ ബുക്സ്, എഡിറ്റ് കേരള ഓണ്‍ലൈന്‍ പത്രം തുടങ്ങിയവ എം സി ബി എസ് എമ്മാവൂസ് പ്രവിശ്യയുടെ മാധ്യമസംരംഭങ്ങളാണ് .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.