
സ്പെയിനിലെ പലൻസിയയിയിലെ ഡ്യൂനാസ് പട്ടണത്തിൽ സ്ഥാപിച്ചിട്ടുള്ള കുരിശും തിരുഹൃദയ രൂപവും നീക്കം ചെയ്യാനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവച്ചു. സ്പാനിഷ് ഫൗണ്ടേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്സ് സമർപ്പിച്ച അപ്പീലിൽ പ്രാബല്യത്തിൽ വന്ന താൽക്കാലിക സ്റ്റേ ഉത്തരവ് നേടിയതാണ് കുരിശു നീക്കം ചെയ്യുന്നതിനുള്ള നടപടിയെ താൽക്കാലികമായി തടഞ്ഞത്.
“മതസ്വാതന്ത്ര്യത്തിനും സ്വത്തിനും എതിരായ ആക്രമണമായി പരിഗണിച്ചുകൊണ്ട് ഈ തീരുമാനം റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നു” എന്നാണ് നിയമസംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. പലൻസിയയിയിലെ ഒന്നാം അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് കുരിശ് നീക്കം ചെയ്യുന്നതിനുള്ള നടപടി താൽക്കാലികമായി നിർത്തി വച്ചിട്ടുള്ളത്.
“കുരിശിന്റെയും തിരുഹൃദയത്തിന്റെയും സാന്നിധ്യത്തിൽ എതിർപ്പുകളൊന്നും ഉണ്ടാകാൻ പാടില്ല” എന്ന് ജഡ്ജിയുടെ വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.