മനുഷ്യക്കടത്ത് തടയാനുള്ള മാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായി, 2024 നവംബർ 12 മുതൽ 15 വരെയുള്ള വാർഷികസമ്മേളനത്തിനായി അബുജയിൽ ഒത്തുകൂടി നൈജീരിയൻ കോൺഫറൻസ് ഓഫ് വിമൻ റിലീജിയസ് എഗെയ്ൻസ്റ്റ് ഹ്യൂമൻ ട്രാഫിക്കിംഗിലെ (NCWRAHT) അംഗങ്ങൾ. നൈജീരിയയുടെ പല ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സഭകളിൽ നിന്നുള്ള സമർപ്പിതരായ സ്ത്രീകളാണ് ഈ ഗ്രൂപ്പിലുള്ളത്. മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിൽ പങ്കാളിത്തമുള്ള അവരുടെ നെറ്റ്‌വർക്കിംഗ് പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് അവർ അബുജയിൽ ഒത്തുകൂടിയത്.
മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ സമർപ്പിതരായ സ്ത്രീകളെന്ന നിലയിൽ പ്രവർത്തിക്കുന്നതു മാത്രമല്ല, അതിന് ഇരകളായവരെ പുരധിവസിപ്പിക്കുന്നതിനും ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കപ്പെടാതിരിക്കാനും പ്രത്യേകമായി പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനായി മികച്ച പദ്ധതികൾ ആവിഷ്കരിക്കണമെന്നും നെറ്റ്‌വർക്കിന്റെ കോ ഓർഡിനേറ്റർ സി. തെരേസ ആനി സി. എം. പറഞ്ഞു.
കാരിത്താസ് നൈജീരിയയിലെ ബാരിസ്റ്റർ ഒനോം ഒറിയാഖി, കാത്തലിക് വിമൻ ഓർഗനൈസഷനിലെ മാർത്ത ഹ്വാണ്ടെ, ഉച്ചെന്ന എൻഡിഡിഗ്വെ, കാത്തലിക് മെൻ ഓർഗനൈസേഷനിലെ സാംസൺ ഹരുണ, സീനിയർ ഗ്ലാഡിസ് ഒഡിഗ്വെ എഫ്. എസ്. പി. (എൻ. സി. ഡബ്ല്യു. ആർ. അബുജ), ഡോ. ഇനിയാ ഓഡെ എന്നിവർ കോൺഫറൻസിലെ പാനലിസ്റ്റുകളിൽ ഉൾപ്പെടുന്നു.