2027 ലെ ലോക യുവജനസമ്മേളനത്തിൽ വാഴ്ത്ത. കാർലോയുടെ തിരുശേഷിപ്പും

2027 ലെ ലോക യുവജനസമ്മേളനത്തിൽ ആധുനിക യുഗത്തിലെ വിശുദ്ധനും യുവാക്കളുടെ ആത്മീയ ആവേശവുമായ വാഴ്ത്ത. കാർലോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് വണക്കത്തിനായി ഉണ്ടായിരിക്കും. വിശുദ്ധന്റെ ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സിയോൾ അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു.

തിരുശേഷിപ്പുകൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ സിയോൾ അതിരൂപതയുടെ ചാൻസലർ ഫാ. ഡൊമിനിക് യങ്-ജിൻ ജംഗ്, അതിരൂപതയുടെ വക്താവ് ഫാ. മാറ്റിയോ ക്വാങ്-ഹീ ചോയി, കൂടാതെ WYD സിയോൾ 2027 ന്റെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. പീറ്റർ ജൂ-യുൾ യാങ് എന്നിവരും ദക്ഷിണ കൊറിയയിലെ ചില ഉന്നത കത്തോലിക്കാ നേതൃത്വങ്ങളും പങ്കെടുത്തു.

യുവജനങ്ങളെ വിശ്വാസത്തിന്റെ ആഘോഷങ്ങളിൽ പങ്കാളികളാക്കാനുള്ള അതിരൂപതയുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുകൊണ്ട്, 2025 ജൂബിലിവർഷത്തിൽ ദക്ഷിണ കൊറിയൻ രൂപതകൾക്കിടയിൽ തിരുശേഷിപ്പുകൾ വിതരണം ചെയ്യുമെന്നും അവ വർഷം മുഴുവനും ആരാധനയ്ക്കായി ലഭ്യമാകുമെന്നും അതിരൂപത അറിയിച്ചു. വരാനിരിക്കുന്ന WYD ആഘോഷത്തിനു തയ്യാറെടുക്കുമ്പോൾ വാഴ്ത്ത. കാർലോ അക്യൂട്ടിസിന്റെ ശാശ്വതമായ സന്ദേശം പങ്കിടാൻ സിയോൾ അതിരൂപത ആകാംക്ഷയോടെ കാത്തിരിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.