സൊമാലിയയിലെ ലോവർ ജുബ റീജിയണിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സ്വീകരിച്ച വ്യക്തിക്കുനേരെ ബന്ധുക്കളുടെ ആക്രമണം. അബ്ദു എന്ന വ്യക്തിക്കു നേരെയാണ് ബന്ധുക്കൾ ആക്രമണം നടത്തിയത്. ഒക്ടോബർ അഞ്ചിന് തന്റെ വീട്ടിൽ നടത്തിയ പ്രാർഥനയുടെ പേരിലാണ് അബ്ദുൾ ആക്രമിക്കപ്പെട്ടത്.
എന്തിനാണ് പരസ്യമായി പ്രാർഥിക്കുന്നത്, അതു മനുഷ്യരെ പ്രീതിപ്പെടുത്താനുള്ള വഴിയാണെന്നു പറഞ്ഞുകൊണ്ട് ബന്ധുക്കൾ അബ്ദുള്ളയെ മർദിക്കുകയും മൂർച്ചയേറിയ ഉപകരണങ്ങൾ കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. മർദനത്തിൽ ഇടതുകൈ ഒടിയുകയും വലതുകൈയുടെ വിരലുകളിൽ മുറിവേൽക്കുകയും മുഖത്ത് വെട്ടേൽക്കുകയും ചെയ്തിരുന്നു.
“എന്റെ പ്രാർഥന എനിക്കും എന്റെ കർത്താവായ യേശുവിനും ഇടയിലുള്ള ഒരു രഹസ്യമാണ്”- എന്നു പറഞ്ഞുകൊണ്ടാണ് അബ്ദുൾ മർദനങ്ങൾ ഏറ്റുവാങ്ങിയത്. മാർച്ചിൽ ക്രിസ്തുമതം സ്വീകരിച്ച അബ്ദുൾ തന്റെ വിശ്വാസത്തിന്റെ പേരിൽ രണ്ടാം പ്രാവശ്യമാണ് ആക്രമിക്കപ്പെടുന്നത്.