1973-ൽ, ചെറുപുഷ്പ സഭ (CST Fathers) ആരംഭം കുറിച്ച പഞ്ചാബ് – രാജസ്ഥാൻ മിഷൻ സുവർണ്ണ ജൂബിലി നിറവിൽ. പഞ്ചാബ് – രാജസ്ഥാൻ സി.എസ്.ടി ക്രിസ്തുജ്യോതി പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഏപ്രിൽ 26 ബുധൻ, വൈകിട്ട് അഞ്ചു മണിക്ക് പഞ്ചാബിലെ കൊട്ട് ഷമിർ ലിറ്റിൽ ഫ്‌ളവർ ആശ്രമത്തിലും, ഏപ്രിൽ 27 വ്യാഴാഴ്ച, പഞ്ചാബിലെ ശ്രി മുക്തർ സാഹിബ് ലിറ്റിൽ ഫ്‌ളവർ ആശ്രമത്തിലുമായി നടക്കും.
ഡൽഹി ആർച്ചുബിഷപ്പ് അനിൽ കൂട്ടോ, ഫരീദാബാദ് ആർച്ചുബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ജലന്ദർ രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസ്, ഗോരഖ്പൂർ ബിഷപ് മാർ തോമസ് തുരുത്തിമറ്റം, സിംല ചണ്ടീഗഡ് ബിഷപ്പ് ഇഗ്‌നേഷ്യസ് ലയോള മസ്‌കാരനാസ്, ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ എന്നീ മെത്രാന്മാരും ചെറുപുഷ്പ സഭ സുപ്പീരിയർ ജനറാൾ റവ. ഡോ. ജോജോ വരകുകാലയിൽ സി.എസ്.ടി തുടങ്ങിയ മറ്റു വിശിഷ്ടാതിഥികളും ചടങ്ങുകളിൽ പങ്കെടുക്കും.
ഫാ. ഡോ. സാജു കൂത്തോടിപുത്തൻപുരയിൽ
സി.എസ്.ടി, പ്രൊവിൻഷ്യൽ സുപ്പീരിയർ, ക്രിസ്തുജ്യോതി പ്രൊവിൻസ്