![pres](https://i0.wp.com/www.lifeday.in/wp-content/uploads/2025/01/pres.jpg?resize=696%2C435&ssl=1)
50 വർഷത്തിലേറെ സേവനം ചെയ്ത കർമലീത്താ വൈദികർ നിക്കരാഗ്വയിൽ നിന്നും മടങ്ങുന്നു. രാജ്യത്ത് ദൈവവിളിയുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് തലസ്ഥാനമായ മനാഗ്വയിലെ ഔവർ ലേഡി ഓഫ് കാർമെൻ ഇടവകയിൽ നിന്ന് പോകുന്നതെന്ന് മധ്യ അമേരിക്കയിലെ ഓർഡർ ഓഫ് ഡിസ്കാൾഡ് കർമലൈറ്റ് ഫ്രിയേഴ്സ് അറിയിച്ചു.
“ഈ കാലഘട്ടത്തിലുടനീളം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന കർദിനാൾ ലിയോപോൾഡോ ബ്രെനസിനും മനാഗ്വ അതിരൂപതയിലെ വിശ്വാസിസമൂഹത്തിനും നന്ദി പറയുന്നു. ദൈവം ആഗ്രഹിക്കുന്നെങ്കിൽ, കൂടുതൽ ദൈവവിളികൾ ലഭിക്കുമെങ്കിൽ ഞങ്ങൾക്ക് മടങ്ങിവരാൻ കഴിയും” പ്രൊവിൻഷ്യൽ ഫാ. എഡ്ഗാർഡോ ഹെർണാണ്ടസ് ജനുവരി 23 ന് ഒപ്പുവച്ച ഒരു പ്രസ്താവനയിലൂടെ പറയുന്നു.
പ്രൊവിൻഷ്യൽ ഫാ. എഡ്ഗാർഡോ തന്റെ പ്രാർഥന വാഗ്‌ദാനം ചെയ്യുകയും നിക്കരാഗ്വയിലെയും കത്തോലിക്കാ സഭ മുഴുവനെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുകയും ചെയ്തു. 2025 ജനുവരി 26 ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് വിശുദ്ധ കുർബാന മധ്യേ കർദിനാൾ ബ്രെൻസ് ഔവർ ലേഡി ഓഫ് കാർമെൻ ഇടവകയിൽ പുതിയ ഇടവക വികാരിയെ നിയമിക്കും.