“ഞങ്ങൾക്ക് ഭയപ്പെട്ടിരിക്കാൻ സമയമില്ല”: ഉക്രൈനിൽ നിന്നും വൈദികർ

യുദ്ധത്തിന്റെ ഭീകരത സംഹാരതാണ്ഡവമാടി ഉക്രൈൻ എന്ന രാജ്യത്തെ ആകമാനം തകർത്തു കളഞ്ഞു. എന്നാൽ ഇതുകൊണ്ടൊന്നും ഭയപ്പെട്ടിരിക്കാൻ അവിടെയുള്ള വൈദികർക്കും സമർപ്പിതർക്കും സാധിക്കില്ല. ‘ഞങ്ങൾക്ക് ഭയപ്പെട്ടിരിക്കാൻ സമയമില്ല’ എന്നാണ് അവർ പറയുന്നത്. ഉക്രൈനിലുടനീളം വൈദികരും സന്യസ്തരും യുദ്ധം മൂലം അഭയാർത്ഥികളായവർക്ക് സംരക്ഷണം ഒരുക്കാനും ദുർബലരായവരെ സഹായിക്കാനും സന്നദ്ധരായി തിരക്കിലാണ്.

യുദ്ധം ആരംഭിച്ച് രണ്ട് ദിവസങ്ങൾ പിന്നിടുമ്പോഴും അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റെയും ഇടയിലാണ് ഉക്രൈനിലെ ജനങ്ങൾ ജീവിക്കുന്നത്. കിയെവിൽ നിന്നും രാജ്യത്തുടനീളമുള്ള മറ്റു പല പട്ടണങ്ങളിൽ നിന്നുമുള്ളവർ വെടിവയ്പ്പും സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലരും റെക്‌ടറികളിലും ബങ്കറുകളിലും രാത്രി കഴിച്ചുകൂട്ടുന്നു. വിവിധ ആക്രമണങ്ങളിൽ ആയിരത്തിലധികം സൈനികരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. സാധാരണക്കാരായ നിരവധി പേരുടെ ജീവനും ഈ യുദ്ധം മൂലം നഷ്ടപ്പെട്ടു. പലരും സർവ്വതും നഷ്ടപ്പെട്ട് ഒന്നുമില്ലാത്തവരായി മാറി.

കോൺവെന്റുകൾക്കുള്ളിലും ദൈവാലയങ്ങൾക്കുള്ളിലും വരെ ആളുകൾ അഭയം തേടിയിട്ടുണ്ട്. ഇപ്പോൾ ഇടവകയിലെ അംഗങ്ങളും ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്നുള്ളവരുമടക്കം 80 -ഓളം പേർ ഞങ്ങളോടൊപ്പമുണ്ട്. ദയവായി ഉക്രൈനിനായി പ്രാർത്ഥിക്കുക” – തലസ്ഥാനമായ കിയെവിന്റെ പ്രാന്തപ്രദേശമായ ബ്രോവറിയിൽ നിന്നുള്ള ഫാ. റോമൻ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.