പുരോഹിതരും വിശ്വാസികളും തെരുവുകളിൽ സുവിശേഷം പ്രസംഗിക്കണം: ന്യൂയോർക്ക് ആർച്ച് ബിഷപ്പ്

കത്തോലിക്കാ പുരോഹിതരും വിശ്വാസികളും തെരുവുകളിൽ പോയി സുവിശേഷം പ്രസംഗിക്കണമെന്ന് ന്യൂയോർക്ക് ആർച്ച് ബിഷപ്പായ കർദിനാൾ തിമോത്തി ഡോളൻ. അപ്പസ്തോലന്മാരെ അയയ്ക്കുന്ന സുവിശേഷ ഭാഗ വ്യാഖ്യാനവേളയിൽ ഫെബ്രുവരി അഞ്ചിനാണ് കർദിനാൾ ഇപ്രകാരം അനുസ്മരിപ്പിച്ചത്.

മർക്കോസിന്റെ സുവിശേഷം ആറാം അധ്യായത്തിൽ സിനഗോഗിൽ പഠിപ്പിക്കുന്ന ക്രിസ്തുവിന് തന്നെ ശ്രവിക്കുന്നവരിൽ വിശ്വാസം കണ്ടെത്താൻ കഴിയാതെ ശിഷ്യന്മാരോടൊപ്പം മറ്റുപട്ടണങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുന്ന ഒരു സന്ദർഭം വിവരിക്കുന്നുണ്ട്. ഇതിനെ ആധാരമാക്കി “ആളുകളോടൊപ്പം അവരുടെ വീടുകളിലും ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും കളിസ്ഥലങ്ങളിലും സ്കൂളുകളിലും ഒപ്പമുണ്ടാകുന്ന തെരുവു പുരോഹിതന്മാരാകുവിൻ” എന്ന പീറ്റർ വാഗി എന്ന പുരോഹിതന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് കർദിനാൾ ഡോളൻ സന്ദേശം നൽകിയത്.

സഭയുടെ മഹത്വമുള്ള ഗ്രൂപ്പുകളായ ലിജിയൻ ഓഫ് മേരിയും സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയും വീടുകളിൽ എത്തുമ്പോൾ യഥാർഥത്തിൽ അവർ സുവിശേഷം അറിയിക്കുകയും കാരുണ്യ പ്രവർത്തികൾ ചെയ്യുകയുമാണെന്നും കർദിനാൾ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.