“നിങ്ങൾക്ക് പള്ളികളിൽ ബോംബിടാം, ക്രിസ്തുവിന്റെ സുവിശേഷം നശിപ്പിക്കാൻ കഴിയില്ല”: നൈജീരിയയിലെ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് വൈദികൻ

“നിങ്ങൾക്ക് പള്ളികളും വൈദികരെയും ബോംബ് വച്ച് നശിപ്പിക്കാം. എന്നാൽ യേശുക്രിസ്തുവിന്റെ സുവിശേഷം നശിപ്പിക്കാൻ കഴിയില്ല” മിഷനറി സൊസൈറ്റി ഓഫ് സെന്റ് പോൾ (എം. എസ്. പി) ന്റെ സുപ്പീരിയർ ജനറൽ ഫാ. കാലിസ്റ്റസ് ഇസാറ നൈജീരിയയിലെ ക്രൈസ്തവ പീഡനത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. നൈജീരിയയിൽ കത്തോലിക്കാ സഭ നേരിടുന്ന വെല്ലുവിളികൾ, ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

ആത്മീയത ജനങ്ങളുടെ ജീവിതവുമായി പൊരുത്തപ്പെടുന്ന തരത്തിൽ വിശ്വാസത്തെ കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകതയുണ്ട് എന്ന് ഫാ. ഇസാറ മുന്നറിയിപ്പ് നൽകി. “ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുകൊണ്ട് ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ നടത്തുന്ന പീഡനങ്ങൾ വേദനാജനകമാണ്. രക്തസാക്ഷികളുടെ രക്തം ക്രൈസ്തവ വിശ്വാസത്തിന്റെ വിത്താണ്. എപ്പോഴാണോ സഭയെ ഉന്മൂലനം ചെയ്യാം എന്ന് കരുതി പീഡിപ്പിക്കുന്നത് അപ്പോഴാണ് സഭ കൂടുതൽ വളരുക” ഫാ. ഇസാറ പറഞ്ഞു.

നൈജീരിയയിൽ കത്തോലിക്കാ സഭയ്ക്കുള്ളിൽ മതബോധനത്തിലും ആത്മീയ വളർച്ചയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണെങ്കിലും നൈജീരിയൻ സഭയുടെ ഭാവിയെക്കുറിച്ച് അദ്ദേഹം കൂടുതൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.