നൈജീരിയയിൽ വൈദികനെ തട്ടിക്കൊണ്ടുപോയി

മിഷനറി സൊസൈറ്റി ഓഫ് ഹോളി സ്പിരിറ്റിലെ (സ്പിരിറ്റൻസ്) അംഗത്തെ നൈജീരിയയിൽനിന്നും തട്ടിക്കൊണ്ടുപോയി. നവംബർ 30 ന് വൈകുന്നേരമാണ് ഫാ. ജെറാൾഡ് ഒഹെരി തട്ടിക്കൊണ്ടുപോകപ്പെട്ടത്.

കോൺഗ്രിഗേഷൻ ഓഫ് ഹോളി സ്പിരിറ്റിന്റെ (സ്പിരിറ്റൻസ്) നൈജീരിയ പ്രവിശ്യ നൽകിയ വിവരമനുസരിച്ച്, ഫാ. ഒഹെരിയെ ഓപിക്കു സമീപത്തുനിന്നുമാണ് തട്ടിക്കൊണ്ടുപോയത്. എനുഗുവിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം ഇസിയാനുവിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം.

പ്രദേശത്ത് വൻ സുരക്ഷാസേനയെ വിന്യസിച്ചിട്ടും തട്ടിക്കൊണ്ടുപോകലിന് യാതൊരു കുറവുമില്ല. 1965 ൽ സ്പിരിറ്റൻസ് സ്ഥാപിച്ച ഇസിയനുവിലെ (എൻസുക്ക രൂപത) ‘സ്പിരിറ്റൻ സ്കൂൾ ഓഫ് ഫിലോസഫി’ സെമിനാരിയിലെ അധ്യാപകനാണ് ഫാ. ഒഹെരി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.