![pope-francis-to-church-leaders-risen-christ-is-the-future](https://i0.wp.com/www.lifeday.in/wp-content/uploads/2023/04/pope-francis-to-church-leaders-risen-christ-is-the-future.jpg?resize=696%2C435&ssl=1)
ദൈവവിളികൾക്കായി പ്രാർഥിക്കാനും പ്രാർഥനയിലൂന്നിയ ഒരു ജീവിതം നയിക്കാനും സന്യാസിനിമാരോട് ആഹ്വാനംചെയ്ത് ഫ്രാൻസിസ് പാപ്പാ. ദി ഡോട്ടേഴ്സ് ഓഫ് ഡിവൈൻ സിൽ ആൻഡ് ദി റോഗേഷനിസ്റ്സ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹത്തിലെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ, സമർപ്പിതജീവിതത്തിൽ പ്രാർഥനയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞത്.
മത്തായിയുടെ സുവിശേഷഭാഗത്തിൽ, വിളവധികം വേലക്കാരോ ചുരുക്കം; വിളഭൂമിയിലേക്ക് വേലക്കാരെ അയക്കാൻ വിളവിന്റെ നാഥനോടു പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട ക്രിസ്തുമൊഴികളെ അനുസ്മരിച്ച പാപ്പാ, അവരുടെ സ്ഥാപകനായ വി. അന്നിബെൽസിന് ഈ തിരുവചനം പ്രചോദിതമായിരുന്നുവെന്നും പറഞ്ഞു. ശരീരത്തിലും ആത്മാവിലും ദരിദ്രരെ സഹായിക്കുന്നതിനായി തന്റെ ജീവിതത്തെ സമർപ്പിക്കാൻ വി. അന്നിബെൽസിനെ പ്രേരിപ്പിച്ചതും ഈ തിരുവചനമായിരുന്നെന്നും പാപ്പാ കൂട്ടിചേർത്തു. ദൈവവിളിക്കായി പ്രാർഥിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയും പാപ്പാ അടിവരയിട്ടു പറഞ്ഞു.
“പ്രാർഥനയിലൂടെ വ്യക്തികൾക്ക് അവരുടെ സ്വന്തം ജീവിതലക്ഷ്യത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ കഴിയും. നിർണ്ണായകനിമിഷങ്ങളിലും തീരുമാനങ്ങളിലും കർത്താവിന്റെ മാർഗനിർദേശം തേടിക്കൊണ്ട് കർത്താവുമായി ദൈനംദിനവും വിപുലവുമായ സംഭാഷണം സന്യാസജീവിതത്തിൽ ആവശ്യമാണ്” – പാപ്പാ വ്യക്തമാക്കി.