![pope,-twitter-message,-War,-always-a-failure](https://i0.wp.com/www.lifeday.in/wp-content/uploads/2023/11/pope-twitter-message-War-always-a-failure.jpg?resize=696%2C435&ssl=1)
യുദ്ധം എപ്പോഴും പരാജയമാണ് എന്ന് വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. നവംബർ രണ്ടാം തീയതി പങ്കുവച്ച തന്റെ ട്വിറ്റർ സന്ദേശത്തിലാണ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തലുള്ളത്.
“ഇന്ന്, മരിച്ചവരെ അസുസ്മരിക്കുമ്പോൾ, യുദ്ധത്തിൽ ആളുകൾ കൊല്ലപ്പെടാതിരിക്കാൻ സമാധാനത്തിനായി നമുക്ക് കർത്താവിനോടു പ്രാർഥിക്കാം. യുദ്ധം എപ്പോഴും ഒരു പരാജയമാണ്. നിര്യാതരായ എല്ലാവർക്കുംവേണ്ടി നമുക്ക് കർത്താവിനോടു പ്രാർഥിക്കാം; കർത്താവ് അവരെയെല്ലാം സ്വീകരിക്കട്ടെ” – പാപ്പാ കുറിച്ചു.
ആഗോളതലത്തിൽ സമാധാനത്തിന്റെ അടിയന്തിര ആവശ്യകത ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. യുദ്ധങ്ങൾ മനുഷ്യജീവിതത്തിലും സമൂഹങ്ങളിലും വരുത്തുന്ന നാശനഷ്ടങ്ങളെ പാപ്പാ ഉയർത്തിക്കാട്ടി. യുദ്ധങ്ങളെ പരാജയങ്ങൾ എന്നു വിശേഷിപ്പിച്ച പാപ്പാ, അവയുടെ വിനാശകരമായ സ്വഭാവത്തെയാണ് അടിവരയിട്ടു പറയുന്നത്.