ദൈവത്തിന്റെ നോട്ടം തെറ്റുകൾ നിറഞ്ഞ നമ്മുടെ ഭൂതകാലത്തിലേക്കല്ല: പാപ്പാ

ദൈവം നമ്മുടെ ഭാവിയിലേക്ക് ഉറ്റുനോക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. വ്യാഴാഴ്‌ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ, ദൈവം നമ്മോടു വർത്തിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്നത്.

“ദൈവത്തിനറെ നോട്ടം ഒരിക്കലും തെറ്റുകൾ നിറഞ്ഞ നമ്മുടെ ഭൂതകാലത്തിൽ അവസാനിക്കുന്നില്ല. എന്നാൽ നമുക്ക് എന്തായിത്തീരാൻ കഴിയുമോ അതിലേക്ക് അവിടുന്ന് അനന്തമായ ആത്മവിശ്വാസത്തോടെ നോക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധ ഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെ വരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ സാധാരണ അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ ഒൻപതു ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.