![pope-visit](https://i0.wp.com/www.lifeday.in/wp-content/uploads/2023/07/pope-visit.jpg?resize=696%2C435&ssl=1)
യുദ്ധത്താൽ വലയുന്ന, വിശുദ്ധനാട്ടിലെ സഭയോടു ചേർന്ന് നമുക്കും പ്രാർഥിക്കാം എന്ന് ആഹ്വാനംചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ. തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ, കൂട്ടായ്മയിലുള്ള പ്രാർഥനയ്ക്കായി ആഹ്വാനംചെയ്തത്.
“വിദ്വേഷത്തിന്റെയും ഭീകരതയുടെയും യുദ്ധത്തിന്റെയും പൈശാചികശക്തിയെ ചെറുക്കാനുള്ള സൗമ്യവും വിശുദ്ധവുമായ ശക്തിയാണ് പ്രാർഥന. വിശുദ്ധനാട്ടിലെ സഭയോട് ഒന്നുചേരാനും അടുത്ത ചൊവ്വാഴ്ച ഒക്ടോബർ 17 -ന് പ്രാർഥനയ്ക്കും ഉപവാസത്തിനുമായി സമർപ്പിക്കാനും ഞാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു” – പാപ്പാ കുറിച്ചു.
ഒക്ടോബർ പതിനഞ്ചാം തീയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ് എന്ന ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.