വിശ്വാസം ഒരു അനുഗ്രഹം: ട്വിറ്റർ സന്ദേശത്തിൽ പാപ്പാ

വിശ്വാസം ഒരു അനുഗ്രഹമാണെന്ന് ഫ്രാൻസിസ് പാപ്പാ. ആഗസ്റ്റ് 24-ന്, വിശ്വാസത്തെ അടിസ്ഥാനമാക്കി നൽകിയ ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പങ്കുവച്ചത്.

“വിശ്വാസം ആദരവും ബഹുമാനവും അർഹിക്കുന്നു. അത് നമ്മുടെ ജീവിതത്തെ മാറ്റുകയും മനസ്സിനെ ശുദ്ധീകരിക്കുകയും ദൈവാരാധനയെക്കുറിച്ചും പരസ്നേഹത്തെക്കുറിച്ചും പഠിപ്പിക്കുകയും ചെയ്തു. അത് സകലർക്കും ഒരു അനുഗ്രഹമാണ്” – പാപ്പാ ട്വിറ്ററിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.