![Pope-Francis-return-from-Hungary](https://i0.wp.com/www.lifeday.in/wp-content/uploads/2023/05/Pope-Francis-return-from-Hungary.jpg?resize=696%2C435&ssl=1)
ക്രിസ്തീയസ്നേഹം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്, ശത്രുക്കളെപ്പോലും ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാവരെയും സ്നേഹിക്കുക എന്ന യേശുവിന്റെ വചനം അനുസരിക്കുക എന്നത്. അതിനാൽ ശത്രുക്കളെ സൃഷ്ടിക്കാതെ, സ്നേഹിക്കാൻ നമ്മെ സഹായിക്കുന്ന സഹോദരങ്ങളെ മാത്രം നേടാൻ ഓർമ്മിപ്പിച്ചുകൊണ്ട് സമൂഹമാധ്യമമായ ട്വിറ്ററിൽ ആഗസ്റ്റ് മാസം പതിനെട്ടാം തീയതി ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “സ്വർഗീയപിതാവിന്റെ മക്കളായിരിക്കുന്നതിന്റെയും സഹോദരങ്ങളുടെ ലോകം കെട്ടിപ്പടുക്കുന്നതിന്റെയും യഥാർഥവെല്ലുവിളി, ശത്രു അടക്കം എല്ലാവരേയും സ്നേഹിക്കാൻ പഠിക്കുക എന്നതാണ്. ഇതിനർഥം, ശത്രുക്കളുണ്ടാകരുതെന്ന് നാം തീരുമാനിക്കുകയും മറ്റൊരാളിൽ തടസ്സങ്ങളൊന്നും കാണാതെ അവനെ സഹോദരനായി കണ്ടു സ്നേഹിക്കാൻ പഠിക്കുക എന്നതുമാണ്.”